Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅതിർത്തിതർക്കം:...

അതിർത്തിതർക്കം: തലക്കടിയേറ്റ അധ്യാപകന്‍ മരിച്ചു

text_fields
bookmark_border
ചെറുവത്തൂർ: അതിര്‍ത്തിതര്‍ക്കെത്ത തുടർന്ന് തലക്കടിയേറ്റ് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. ചീമേനി നാലിലാംകണ്ടം ഗവ. യുപി സ്‌കൂള്‍ അധ്യാപകന്‍ ആലന്തട്ടയിലെ പി.ടി. രമേശനാണ് (50) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് മർദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് അയല്‍വാസികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവദിവസം ഒത്തുതീർപ്പിനായി രമേശനെയും അയല്‍വാസിയെയും സ്റ്റേഷനിൽ വിളിച്ച് പൊലീസ് ചര്‍ച്ച നടത്തിയിരുന്നു. ഇത് കഴിഞ്ഞ് രാത്രി പത്തോടെ മകനോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ അയല്‍വാസിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നുവത്രെ. ഗുരുരാവസ്ഥയിലായ രമേശൻ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചയോടെയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി നാട്ടിലെത്തിച്ച മൃതദേഹം നാലിലാംകണ്ടം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടർന്ന് ആലന്തട്ട പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യ: യശോദ. മകന്‍: അഖില്‍ (ചീമേനി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി). സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, വിനോദ് (കോടതി), രാധാമണി, സൗമിനി, ജലജ, പരേതയായ കാർത്യായനി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story