Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 11:00 AM IST Updated On
date_range 8 March 2018 11:00 AM ISTഅന്താരാഷ്ട്ര വനിത ദിനം മലബാർ കാൻസർ സെൻററിൽ ഇന്ന് ചർച്ച
text_fieldsbookmark_border
തലശ്ശേരി: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് തലശ്ശേരി മലബാർ കാൻസർ സെൻറർ സ്ത്രീ സൗഹൃദമാക്കുക എന്ന ഉദ്ദേശ്യത്തോടെ രോഗികൾ, അവരുടെ കൂടെയെത്തുന്നവർ, വിവിധ ജീവനക്കാർ എന്നിവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും വ്യാഴാഴ്ച ചർച്ച ചെയ്യപ്പെടും. വൈകീട്ട് മൂന്നിന് എം.സി.സി കോൺഫ്രൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകയും ആറളം പഞ്ചായത്തംഗവുമായ റൈഹാനത്തിനെ ആദരിക്കും. ആശുപത്രികളിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും എന്ന വിഷയത്തെക്കുറിച്ച് അഡ്വ. പ്രീതി സംസാരിക്കും. തുടർന്ന് നടക്കുന്ന ടോക്ക് ഷോയിൽ രോഗികൾ, അവരുടെ കൂടെയെത്തുന്നവർ, വിവിധ ജീവനക്കാർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story