Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:53 AM IST Updated On
date_range 8 March 2018 10:53 AM ISTസുന്ദരിയുടെ ദുരിതജീവിതം കാണാൻ ആരുമില്ല
text_fieldsbookmark_border
ബദിയടുക്ക: സ്ത്രീശാക്തീകരണ സന്ദേശവുമായി വനിതദിനം ആചരിക്കുമ്പോൾ ചെങ്കള ഗ്രാമപഞ്ചായത്തിലെ പട്ടികജാതിക്കാരിയായ സുന്ദരിയുടെയും ആറ് കുഞ്ഞുങ്ങളുടെയും ദുരിതജീവിതം കാണാൻ അധികൃതർക്ക് കണ്ണില്ല. മൂന്നാം വാർഡ് നെല്ലിക്കട്ട ബിലാൽനഗറിലെ ശ്രീധരെൻറ ഭാര്യ സുന്ദരിയാണ് വീടിനായി അധികൃതരുടെ മുന്നിൽ വർഷങ്ങളായി കയറിയിറങ്ങുന്നത്. 16 വർഷമായി രേഖയില്ലാത്ത 15 സെൻറ് സ്ഥലത്ത് ടാർപോളിൻ പൊതിഞ്ഞ കുടിലിലാണ് ഇവർ കഴിയുന്നത്. സ്ഥലത്തിെൻറ പട്ടയത്തിനായി അപേക്ഷിെച്ചങ്കിലും നടപടികളുണ്ടായില്ല. 10 വയസ്സുള്ള സന്ദീപിന് ഒമ്പതുമാസം പൂർത്തിയാകുംമുമ്പേ ഭർത്താവ് ശ്രീധരൻ ഇവരെവിട്ട് പോയതാണ്. ഇതോടെയാണ് സുന്ദരിയുടെ ദുരിതജീവിതം തുടങ്ങിയത്. 13 വയസ്സുള്ള മകളുൾപ്പെടെ ആറ് മക്കളാണ് സുന്ദരിക്ക്. പട്ടികജാതി കുടുംബങ്ങൾക്കായി സർക്കാർ ഒട്ടനവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും ഒന്നിെൻറയും ആനുകൂല്യം ഇവർക്ക് ലഭിക്കുന്നില്ല. സർക്കാർ ശമ്പളം നൽകുന്ന പ്രമോട്ടർമാരുണ്ടെങ്കിലും ഇവരും സഹായത്തിനെത്തുന്നില്ല. സർക്കാറിെൻറ ലൈഫ്മിഷൻ ഭവന പദ്ധതിയിൽ വീട് ഉൾപ്പെട്ടതായി പറയുന്നുണ്ടെങ്കിലും സ്വന്തമായി സ്ഥലത്തിെൻറ രേഖ കൈയിൽ കിട്ടാത്തതാണ് സുന്ദരിയെ ആശങ്കയിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story