Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:50 AM IST Updated On
date_range 8 March 2018 10:50 AM ISTആറളം വന്യജീവിസേങ്കതത്തിൽ പക്ഷിനിരീക്ഷണ സർവേ 16 മുതൽ
text_fieldsbookmark_border
കേളകം: ഇക്കോ ടൂറിസം മേഖലയായ ആറളം വന്യജീവിസങ്കേതത്തിൽ സംസ്ഥാന വനം വന്യജീവി വകുപ്പിെൻറയും മലബാർ നാചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ 18ാമത് പക്ഷി സർവേ 16 മുതൽ 18വരെ നടക്കും. വെള്ളിയാഴ്ച മുതൽ നടത്താനിരുന്ന സർേവയാണ് സാങ്കേതിക കാരണങ്ങളാൽ മാറ്റിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള പക്ഷിനിരീക്ഷകർ ഉൾപ്പെടെ പ്രമുഖർ ക്യാമ്പിൽ പെങ്കടുക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ആറളം വനമേഖലയുടെ മീൻമുട്ടി, ചാവച്ചി, പരിപ്പ് തോട്, അമ്പലപ്പാറ, ഉരുപ്പ്കുന്ന്, വളയഞ്ചാൽ മേഖലകളിലായാണ് നിരീക്ഷണം നടക്കുക. കഴിഞ്ഞ 17 വർഷങ്ങളായി ആറളത്ത് തുടർച്ചയായി നടക്കുന്ന പക്ഷിസർേവകളിൽ 248 ഇനം പക്ഷിജാതികളെയാണ് കെണ്ടത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story