Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:14 AM IST Updated On
date_range 7 March 2018 11:14 AM ISTഎസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം ^^^^^^^ജില്ലയിൽ 34,427 എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് വിദ്യാർഥികൾ^^^^^^^^^^^^^^^
text_fieldsbookmark_border
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം -------ജില്ലയിൽ 34,427 എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് വിദ്യാർഥികൾ--------------- കണ്ണൂർ: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ബുധനാഴ്ച തുടക്കമാകും. സംസ്ഥാനത്ത് മുൻവർഷങ്ങളിൽ മികച്ചപ്രകടനം കാഴ്ചവെച്ച പാരമ്പര്യം തുടരുന്നതിനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ വിദ്യാർഥികൾ. ക്രമക്കേടുകൾ തടയുന്നതിനും വീഴ്ചയുണ്ടാകാതിരിക്കുന്നതിനുമായി വലിയ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിദ്യാഭ്യാസ ഉപഡയറക്റുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സ്ക്വാഡുകളും രൂപവത്കരിച്ചിട്ടുണ്ട്. ജില്ലയിൽ 34,427 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. മാഹിയിലെ വിദ്യാർഥികൾ ഉൾപ്പെടെയാണിത്. ആകെ 204 സെൻററുകളിലാണ് പരീക്ഷ. വിദ്യാർഥികളിൽ 97 പേർ പ്രൈവറ്റായി രജിസ്റ്റർ ചെയ്തവരാണ്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽനിന്നാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്-14,714. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽനിന്ന് 12,106 പേരും കണ്ണൂരിൽനിന്ന് 7527 പേരുമാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതൽ പരീക്ഷ എഴുതുന്നത് മൊകേരി രാജീവ്ഗാന്ധി ഹയർസെക്കൻഡറി സ്കൂളിൽനിന്നാണ്-1124 പേർ. രണ്ടാമതുള്ള ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് തളിപ്പറമ്പ് സീതിസാഹിബ് ഹയർസെക്കൻഡറി സ്കൂളിൽനിന്നാണ്-951 പേർ. ഹയർ സെക്കൻഡറി: 52,000 വിദ്യാർഥികളാണ് ജില്ലയിൽ ബുധനാഴ്ച ആരംഭിക്കുന്ന പ്ലസ് വൺ, പ്ലസ് ടു പരീക്ഷ എഴുതുന്നത്. കണ്ണൂരിൽ 157 സെൻററും മാഹിയിൽ ഏഴു സെൻററുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story