Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:11 AM IST Updated On
date_range 7 March 2018 11:11 AM ISTകലാപ്രതിഭകൾക്ക് ധനസഹായം
text_fieldsbookmark_border
കണ്ണൂർ: കലാരംഗങ്ങളിൽ പ്രതിഭകളായ നിർധനവിദ്യാർഥികൾക്ക് ധനസഹായം നൽകും. കഥകളി, ഓട്ടൻതുള്ളൽ, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നീ ഇനങ്ങളിൽ സ്കൂൾ കലോത്സവത്തിൽ ഉപജില്ലതലത്തിൽ മത്സരിക്കുകയും ജില്ലതല മത്സരത്തിന് യോഗ്യതനേടുകയും കുടുംബ വാർഷിക വരുമാനം 75,000 രൂപയിൽ താഴെയുള്ളവരുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 1000 രൂപയാണ് ധനസഹായം. വരുമാന സർട്ടിഫിക്കറ്റ്, ജില്ലതലത്തിലേക്ക് മത്സരിക്കാൻ യോഗ്യതനേടിയ സർട്ടിഫിക്കറ്റിെൻറ പകർപ്പ് എന്നിവ സഹിതം അപേക്ഷ മാർച്ച് 12നകം കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ ലഭിക്കണം. അപേക്ഷാഫോറം www.ddekannur.in ബ്ലോഗിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story