Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:11 AM IST Updated On
date_range 7 March 2018 11:11 AM ISTമോേട്ടാർ വ്യവസായ സംരക്ഷണസമിതി െറയിൽവേ സ്റ്റേഷൻ മാർച്ച്
text_fieldsbookmark_border
കണ്ണൂർ: കേന്ദ്രസർക്കാറിെൻറ മോേട്ടാർ വാഹന വ്യവസായ മേഖലയോടുള്ള ദ്രോഹനടപടികൾക്കെതിരെ മോേട്ടാർ വ്യവസായ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ വാഹന ഉടമകളും തൊഴിലാളികളും റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും നടത്തി. മോേട്ടാർ വെഹിക്കിൾ ആക്ട് ഭേദഗതി പിൻവലിക്കുക, പെട്രോൾ-ഡീസൽ വിലനിർണയം കേന്ദ്രസർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും. മുൻ എം.എൽ.എ കെ.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. സംരക്ഷണസമിതി ജില്ല ചെയർമാൻ എം.വി. വത്സലൻ അധ്യക്ഷത വഹിച്ചു. ടി.പി. ശ്രീധരൻ, വി.വി. ശശീന്ദ്രൻ, പി. ജനാർദനൻ, രാജ്കുമാർ കരുവാരത്ത്, സി.പി. സന്തോഷ്, താവം ബാലകൃഷ്ണൻ, എം.എ. കരീം, പി. രാജീവൻ, പി.കെ. പവിത്രൻ, കെ. ബാലചന്ദ്രൻ, കെ. ജയരാജൻ, പി.വി. ബാലകൃഷ്ണൻ, വി.ജെ. െസബാസ്റ്റ്യൻ, എ. പ്രേമരാജൻ, പി.കെ. സത്യൻ, എം. രാമകൃഷ്ണൻ, എ.വി. പ്രകാശൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story