Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:11 AM IST Updated On
date_range 7 March 2018 11:11 AM ISTഅർബുദ ബോധവത്കരണവുമായി ടി.എസ്.എസ്.എസ്
text_fieldsbookmark_border
കണ്ണൂർ: അന്താരാഷ്ട്ര വനിത ദിനാചരണത്തിെൻറ ഭാഗമായി മലബാര്‍ കാന്‍സര്‍ സെൻററും (എം.സി.സി) തലശ്ശേരി സോഷ്യല്‍ സര്‍വിസ് സൊസൈറ്റി (ടി.എസ്.എസ്.എസ്) ആശാകിരണവും സംയുക്തമായി കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി കാന്‍സര്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ബോധവത്കരണ ക്ലാസും പരിശീലനവും നടത്തുന്നു. തളിപ്പറമ്പ് സെൻറ് മേരീസ് ഓഡിറ്റോറിയത്തില്‍ മാർച്ച് എട്ടിന് രാവിലെ 10 മുതല്‍ ഉച്ച 2.30വരെയാണ് പരിപാടി. സ്തനാര്‍ബുദ നിര്‍ണയവും നിയന്ത്രണവും, അര്‍ബുദം: മിഥ്യാധാരണകള്‍, അര്‍ബുദ നിയന്ത്രണം ഭക്ഷണത്തിലൂടെ, അര്‍ബുദവും മാനസികാരോഗ്യവും തുടങ്ങിയ സന്ദേശങ്ങള്‍ കുടുംബങ്ങളില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മലബാര്‍ കാന്‍സര്‍ സെൻററിലെ പ്രഗല്ഭ ഡോക്ടര്‍മാര്‍ സെമിനാറിന് നേതൃത്വം നല്‍കും. സഭയുടെ സാമൂഹിക സേവന സംഘടനയായ കാരിത്താസ് ഇന്ത്യ ആശാകിരണം എന്ന പരിപാടിയിലൂടെ ഇതിനകം നിരവധി കാന്‍സര്‍ നിര്‍മാര്‍ജന ബോധവത്കരണ പരിപാടികള്‍ നടത്തിയിട്ടുണ്ട്. വ്യാഴാഴ്ച നടക്കുന്ന സെമിനാറിെൻറ ഉദ്ഘാടനം കാരിത്താസ് ഇന്ത്യ അഖിലേന്ത്യ ഡയറക്ടര്‍ ഫാ. പോള്‍ മുഞ്ഞേലില്‍ നിർവഹിക്കും. തലശ്ശേരി അതിരൂപത ആര്‍ച് ബിഷപ് ജോര്‍ജ് വലിയമറ്റം അധ്യക്ഷത വഹിക്കും. മലബാര്‍ കാന്‍സര്‍ സെൻറര്‍ ഡയറക്ടര്‍ ഡോ. സതീഷ് ബാലസുബ്രഹ്മണ്യം വിശിഷ്ടാതിഥിയാകും. വാർത്തസമ്മേളനത്തില്‍ എം.സി.സി കമ്യൂണിറ്റി ഒാേങ്കാളജി വകുപ്പ് മേധാവി ഡോ. നീതു, ടി.എസ്.എസ്.എസ് അസി. ഡയറക്ടർ ഫാ. ബെന്നി നിരപ്പേല്‍, എം.സി.സി ക്യാമ്പ് കോഓഡിനേറ്റര്‍ സന്തോഷ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story