Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേരളത്തിൽ സംഘ്​പരിവാർ...

കേരളത്തിൽ സംഘ്​പരിവാർ ഭരണം സ്വപ്നം കാണേണ്ടതില്ല ^കോടിയേരി ത്രിപുരയിലെ പരാജയം താൽക്കാലികം മാത്രം

text_fields
bookmark_border
കേരളത്തിൽ സംഘ്പരിവാർ ഭരണം സ്വപ്നം കാണേണ്ടതില്ല -കോടിയേരി ത്രിപുരയിലെ പരാജയം താൽക്കാലികം മാത്രം പയ്യന്നൂർ: വിന്ധ്യാ പർവതത്തിനിപ്പുറം ഒരുഭരണം സംഘ്പരിവാർശക്തികൾ സ്വപ്നം കാണേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ത്രിപുര തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം അടുത്തലക്ഷ്യം കേരളമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എന്നാൽ, ഇത് വ്യാമോഹം മാത്രമാണ്. പയ്യന്നൂർ ഗാന്ധി പാർക്കിൽ പി. കണ്ണൻ നായർ ചരമദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്രിപുരയിലെ തെരഞ്ഞെടുപ്പുപരാജയം താൽക്കാലികം മാത്രമാണ്. മുമ്പും തോൽവി ഉണ്ടായിരുന്നു. തീവ്രവാദ പ്രസ്ഥാനമായ ടി.വി.ജെ.എസുമായി കൂട്ടുകൂടിയാണ് ബി.ജെ.പി ജയിച്ചത്. സി പി.എമ്മിനെക്കാൾ 8600 വോട്ടുകളാണ് അവർക്ക് അധികം കിട്ടിയത്. പണത്തി​െൻറ സ്വാധീനവും വോട്ടുയന്ത്രത്തിലെ കൃത്രിമവുമാണ് ബി.ജെ.പിയെ ജയിപ്പിച്ചെതന്ന് കോടിയേരി ആരോപിച്ചു. തെരഞ്ഞെടുപ്പിനുശേഷം വ്യാപകമായ അക്രമം അഴിച്ചുവിടുന്നു. ഇതിന് ഗവർണർ കൂട്ടുനിൽക്കുന്നു. സി.പി.എം അക്രമത്തിൽ വിശ്വസിക്കുന്നില്ലെന്നും മട്ടന്നൂർ സംഭവം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂർ സംഭവം മതപരമായ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. ടി.ഐ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. ജയരാജൻ, വി. നാരായണൻ, സി. സത്യപാലൻ, കെ.വി. ഗോവിന്ദൻ, ഇ.പി. കരുണാകരൻ, കെ. രാഘവൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.പി. മധു സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story