Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:08 AM IST Updated On
date_range 7 March 2018 11:08 AM ISTരാപ്പകൽ സമരം: മുങ്ങിയ കോൺഗ്രസ് നേതാക്കൾെക്കതിരെ എ.െഎ.സി.സി റിപ്പോർട്ട് തേടി
text_fieldsbookmark_border
കാസർകോട്: യു.ഡി.എഫ് നടത്തിയ രാപ്പകൽസമരത്തിൽ മുഴുവൻസമയവും പങ്കെടുക്കാതെ മുങ്ങിയ ഡി.സി.സി ഭാരവാഹികൾ, കെ.പി.സി.സി അംഗങ്ങൾ എന്നിവരെക്കുറിച്ച് എ.െഎ.സി.സി നേതൃത്വം ജില്ല കമ്മിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവഞ്ചനക്കും സി.പി.എമ്മിെൻറ അക്രമത്തിനുമെതിരെയാണ് മാർച്ച് മൂന്നിന് രാപ്പകൽസമരം നടത്തിയത്. ജില്ല കോൺഗ്രസ് കമ്മിറ്റിയിൽ 24 ഭാരവാഹികളാണുള്ളത്. ഇതിൽ ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ ഉൾപ്പെടെ ഏഴുപേർ മാത്രമാണ് മുഴുവൻസമയം സമരത്തിൽ പെങ്കടുത്തത്. അഞ്ചു കെ.പി.സി.സി അംഗങ്ങൾ കാമറകൾക്ക് മുഖംകാണിച്ച് സ്ഥലംവിട്ടു. ഡി.സി.സി പ്രസിഡൻറിന് പുറേമ ഭാരവാഹികളായ പി.കെ. ഫൈസൽ, അഡ്വ. എ. ഗോവിന്ദൻ നായർ, പി.വി. സുരേഷ്, കരുൺതാപ്പ, സോമശേഖര, സുന്ദര ആരിക്കാടി എന്നിവർ മാത്രമാണ് മുഴുവൻസമയം സമരത്തിലുണ്ടായത്. പങ്കെടുക്കാതെ ഒഴിഞ്ഞുമാറിയ ഭാരവാഹികളുമുണ്ട്. കെ.പി.സി.സി അംഗങ്ങൾ 11 പേരാണ് ജില്ലയിലുള്ളത്. ഇതിൽ അഡ്വ. സുബ്ബയ്യ റായ്, കെ.കെ. നാരായണൻ, ശാന്തമ്മ ഫിലിപ്, മീനാക്ഷി ബാലകൃഷ്ണൻ, കെ.വി. ഗംഗാധരൻ എന്നിവർക്കെതിരെയാണ് ആക്ഷേപമുയർന്നത്. ഭൂരിപക്ഷം നേതാക്കളും എത്തിനോക്കി മടങ്ങുകയായിരുന്നുവെന്നാണ് പാർട്ടി പ്രവർത്തകർ പറയുന്നത്. ഇതുസംബന്ധിച്ച് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എ.െഎ.സി.സി നേതൃത്വം ഡി.സി.സിയോട് നേരിട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. രണ്ടു ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിയുന്നത്. സമരത്തിൽ മുഴുവൻസമയം പങ്കെടുക്കാതെ മുങ്ങിനടന്നവർക്കെതിരെ കഴിഞ്ഞദിവസം ചേർന്ന ഡി.സി.സി നേതൃയോഗത്തിൽ രൂക്ഷമായ വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story