Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആഫ്രിക്കൻ പഠനസംഘം...

ആഫ്രിക്കൻ പഠനസംഘം 'ദിനേശി'ൽ

text_fields
bookmark_border
കണ്ണൂർ: ദിനേശി​െൻറ മൂല്യവർധിത ഉൽപന്നങ്ങളെക്കുറിച്ച് നേരിട്ടറിയാൻ ആഫ്രിക്കൻ പഠനസംഘം കണ്ണൂർ ദിനേശിലെത്തി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തി​െൻറ സഹകരണത്തോടെയാണ് 14 അംഗ സംഘം ദിനേശിലെത്തിയത്. സാംബിയ, താൻസാനിയ, നൈജീരിയ, മാലി, സുഡാൻ, ഇത്യോപ്യ, ഉഗാണ്ട, ഘാന, കെനിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് 14 കാർഷികമേഖലയിലെ ഓഫിസർമാർ സംഘത്തിലുണ്ട്. കാസർകോട് സി.പി.സി.ആർ.ഐയിലാണ് ഇവർക്ക് പരിശീലനം നൽകുന്നത്. നാളികേരം, കൊക്കോ തുടങ്ങിയ കാർഷികവിളകളുടെ മൂല്യവർധിത ഉൽപന്നങ്ങളെക്കുറിച്ചുള്ള പഠനത്തി​െൻറ ഭാഗമായാണ് സന്ദർശനം. ദിനേശി​െൻറ തോട്ടടയിലുള്ള നാളികേരാധിഷ്ഠിത യൂനിറ്റും സംഘം സന്ദർശിച്ചു. ദിനേശ് വൈവിധ്യവത്കരണത്തെക്കുറിച്ചും മൂല്യവർധിത ഉൽപന്നങ്ങളെക്കുറിച്ചും ചെയർമാൻ സി. രാജൻ, കേന്ദ്രസംഘം സെക്രട്ടറി കെ. പ്രഭാകരൻ, ഡയറക്ടർ പള്ളിയത്ത് ശ്രീധരൻ, ദിനേശ് ഫുഡ്സ് െപ്രാഡക്ഷൻ മാനേജർ ജയരാജ് എന്നിവർ സംസാരിച്ചു. സി.പി.സി.ആർ.ഐ ശാസ്ത്രജ്ഞ ഡോ. പി.പി. ഷമീന ബീഗം, എ. സദാനന്ദൻ, എ.ഒ. വർഗീസ് എന്നിവർക്കൊപ്പമാണ് പഠനസംഘം ദിനേശിലെത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story