Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:14 AM IST Updated On
date_range 6 March 2018 11:14 AM ISTഎസ്.ഡി.പി.െഎ റോഡ് നിശ്ചലമാക്കല്‍ സമരം നടത്തി
text_fieldsbookmark_border
കണ്ണൂർ: പെട്രോളിനും ഡീസലിനും ഈടാക്കുന്ന ഭീമമായ എക്‌സൈസ് ഡ്യൂട്ടിയടക്കം കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ നികുതിക്കൊള്ളക്കെതിരെ എസ്.ഡി.പി.െഎ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ റോഡ് നിശ്ചലമാക്കൽ സമരം നടത്തി. രാവിലെ 9.30 മുതല്‍ 9.40 വരെ പത്തു മിനിറ്റായിരുന്നു വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധം. കണ്ണൂർ കാൽടെക്സിൽ ജില്ല ട്രഷർ എ. ഫൈസൽ, എ. ആസാദ്, ശംസുദ്ദീൻ മൗലവി, ഇഖ്ബാൽ കണ്ണൂർ സിറ്റി, ആഷിഖ് അമീൻ എന്നിവർ നേതൃത്വം നൽകി. പുതിയതെരുവിൽ സംസ്ഥാന സമിതി അംഗം കെ.കെ. അബ്ദുൽ ജബ്ബാർ, ജില്ല ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ്, മുസ്തഫ നാറാത്ത്, അബ്ദുല്ല മന്ന എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. മുഴപ്പിലങ്ങാട് മുസ്തഫ കുളക്കടവ്, ഷംസീർ ചാല, നിബ്രാസ് ധർമടം, കൂത്തുപറമ്പിൽ ഇബ്രാഹിം കൂത്തുപറമ്പ്, മുഹമ്മദലി തിരുവട്ടൂർ, ഇർഷാദ് തളിപ്പറമ്പ്, തലശ്ശേരിയിൽ എ.സി. ഷബീർ, നൗഷാദ്, പഴയങ്ങാടിയിൽ സുബൈർ മടക്കര, അസ്ഹദ് മാട്ടൂൽ എന്നിവരും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story