Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി.ജെ.പി പ്രവർത്തക​െൻറ...

ബി.ജെ.പി പ്രവർത്തക​െൻറ വീടിനുനേരെ ബോംബേറ്

text_fields
bookmark_border
കൂത്തുപറമ്പ്: പുറക്കളത്ത് ബി.ജെ.പി പ്രവർത്തക​െൻറ വീടിനുനേരെ ബോംബേറ്. പുറക്കളം ജുമാമസ്ജിദിന് സമീപത്തെ രൂപേഷി​െൻറ വീടിനു നേരെയുണ്ടായ ബോംബേറിൽ വീടി​െൻറ ചുമരിനും വാതിലിനും കേടു പറ്റിയിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ച ഒരുമണിയോടെയാണ് സംഭവം. നാടൻ ബോംബാണ് വീടിനുനേരെ എറിഞ്ഞതെന്നാണ് കരുതുന്നത്. വരാന്തയിൽ ബോംബി​െൻറ അവശിഷ്ടങ്ങൾ കണ്ടെത്തി. രൂപേഷും സഹോദരൻ മഹേഷും ബി.ജെ.പി പ്രവർത്തകരാണ്. പിതാവ് പുരുഷോത്തമൻ കോൺഗ്രസ് അനുഭാവിയുമാണ്. സംഭവം നടക്കുമ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് കതിരൂർ െപാലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബി.ജെ.പി നേതാക്കളായ സി.കെ. കുഞ്ഞിക്കണ്ണൻ, അഡ്വ. എം.കെ. രഞ്ജിത്ത്, പി.കെ. രാജേന്ദ്രൻ, കെ.എം. അശോകൻ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. അക്രമത്തിനുപിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story