Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:11 AM IST Updated On
date_range 6 March 2018 11:11 AM ISTടി. പത്മനാഭൻ സാംസ്കാരികോത്സവം
text_fieldsbookmark_border
കണ്ണൂർ: ടി. പത്മനാഭൻ സാംസ്കാരികോത്സവത്തിെൻറ ഭാഗമായുള്ള പുരസ്കാര സമർപ്പണം മാർച്ച് 10ന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ൈവകീട്ട് ആറിന് കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാഹിത്യ പുരസ്കാരം ടി. പത്മനാഭന് സമ്മാനിക്കും. പത്മനാഭെൻറ പുതിയ കഥാസമാഹാരം 'മരയ' കെ.ജെ. തോമസ് കവി പ്രഭാവർമക്ക് നൽകി പ്രകാശനം ചെയ്യും. സാംസ്കാരികോത്സവം ചൊവ്വാഴ്ച വൈകീട്ട് ആറിന് ടൗൺ സ്ക്വയറിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഏഴിന് കഥാ സായാഹ്നം, എട്ടിന് സാഹിത്യ സെമിനാർ, ഒമ്പതിന് മാജിക്ഷോ തുടങ്ങിയവയും നടക്കും. വാർത്തസമ്മേളനത്തിൽ എം.വി. ഗോവിന്ദൻ, കെ.വി. സുമേഷ്, മനോഹരൻ മോറായി, സി.വി. രവീന്ദ്രനാഥ്, ശശിധരൻ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story