Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:11 AM IST Updated On
date_range 6 March 2018 11:11 AM ISTവനിത സംരംഭകത്വ സെമിനാർ
text_fieldsbookmark_border
കണ്ണൂർ: വസ്ത്ര മേഖലയിലെ വനിത കൂട്ടായ്മയായ ഇൗവുമായി സഹകരിച്ച് കണ്ണൂർ വിമൻസ് അസോസിയേഷൻ മാർച്ച് എട്ടിന് സൗജന്യ വനിത സംരംഭകത്വ സെമിനാർ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ഗുരുഭവനിൽ മേയർ ഇ.പി. ലത ഉദ്ഘാടനം ചെയ്യും. സംരംഭകത്വ സാധ്യതകൾ, സർക്കാർതലത്തിലടക്കം വിവിധ വായ്പ പദ്ധതികൾ, ഒാൺലൈൻ സേങ്കതങ്ങൾ, അക്കൗണ്ടിങ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. വസ്ത്രങ്ങൾക്കു പുറമെ മറ്റ് ഉൽപന്ന നിർമാണ വിപണന മേഖലയിലും വനിതകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഫോൺ: 9447543238, 9048547238. വാർത്തസമ്മേളനത്തിൽ പ്രഫ. സി.പി. ഹഫ്സത്ത്, ഡോ. രഹ്ന ഹാരിസ്, ഫരീദ സാദിഖ്, അഭയൻ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story