Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരേഖകൾ മന്ത്രിക്ക്...

രേഖകൾ മന്ത്രിക്ക് കൈമാറി

text_fields
bookmark_border
തലശ്ശേരി: കെ.എസ്.ഇ.ബി കതിരൂർ സെക്ഷൻ ഓഫിസിന് കെട്ടിടം പണിയാനായി ജനകീയ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലത്തി​െൻറ രേഖകൾ സർക്കാറിന് കൈമാറി. കതിരൂർ പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് എം. ഷീബയിൽ നിന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ രേഖകൾ ഏറ്റുവാങ്ങി. കതിരൂരിലെ രജിസ്ട്രാർ ഓഫിസിനും കെ.എസ്.ഇ.ബി.ക്കുമായി 13 ലക്ഷം രൂപക്ക് 13 സ​െൻറ് സ്ഥലമാണ് കതിരൂർ ശ്രീനാരായണ ഗുരു മഠത്തിന് സമീപം വാങ്ങിച്ചത്. അതിൽ അഞ്ച് സ​െൻറ് സ്ഥലമാണ് കെ.എസ്.ഇ.ബിക്ക് നൽകിയത്. പൂർണമായും നാട്ടുകാരിൽനിന്നാണ് തുക പിരിച്ചെടുത്തത്. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുരിക്കോളി രവീന്ദ്രൻ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ പി.കെ. ബഷീർ, സന്ധ്യ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story