Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:56 AM IST Updated On
date_range 6 March 2018 10:56 AM ISTമൂര്യാട്ടെ കുമ്പളപ്രവൻ പ്രമോദ് വധം: മാർച്ച് ഏഴിന് വിധി പറയും
text_fieldsbookmark_border
തലശ്ശേരി: ആർ.എസ്.എസ് പ്രവര്‍ത്തകനായ കൂത്തുപറമ്പ് മൂര്യാട് പള്ളിക്കുന്നിലെ കുമ്പളപ്രവൻ പ്രമോദിനെ (33) വെട്ടിക്കൊലപ്പെടുത്തുകയും സുഹൃത്തും സഹപ്രവര്‍ത്തകനുമായ ആലക്കാടന്‍ പ്രകാശനെ (43) വധിക്കാന്‍ ശ്രമിക്കുകയുംചെയ്ത കേസില്‍ അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജ് വി.എൻ. വിജയകുമാര്‍ മാർച്ച് ഏഴിന് വിധി പറയും. 2007 ആഗസ്റ്റ് 16ന് രാവിലെ ഏഴിനാണ് കേസിനാസ്പദമായ സംഭവം. സംഭവസമയത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ആറ്റിയോട് ബാലകൃഷ്ണൻ, കുന്നപ്പാടി മനോഹരൻ, സി.പി.എം ലോക്കല്‍ സെക്രട്ടറിയായിരുന്ന നാേരാന്‍ പവിത്രൻ, അണ്ണേരി പവിത്രൻ, പാട്ടക്ക ദിനേശൻ, കളത്തുംകണ്ടി ധനേഷ്, കേളോത്ത് ഷാജി, പാട്ടക്ക സുരേഷ് ബാബു, അണ്ണേരി വിപിൻ, മലേരി റിജേഷ്, വാളോടത്ത് ശശി എന്ന പച്ചടി ശശി എന്നിവരാണ് കേസിലെ പ്രതികൾ. 33 സാക്ഷികളുള്ള കേസില്‍ 24 സാക്ഷികളെയാണ് വിസ്തരിച്ചത്. 25 രേഖകളും ഒമ്പത് തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. വിസ്തരിച്ച സാക്ഷികളില്‍ ആദ്യത്തെ അഞ്ചുപേര്‍ പ്രതികളെയും ആയുധങ്ങളും വിചാരണവേളയില്‍ കോടതിയില്‍ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട പ്രമോദിെൻറ മരണമൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രമോദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ അഞ്ചാം സാക്ഷിയോടാണ് പ്രമോദ് തന്നെ ആക്രമിച്ചവരെക്കുറിച്ച് മരണമൊഴി നല്‍കിയത്. സി.ഐ ശശികുമാറാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ജോലിക്ക് പോകാനെത്തിയ പ്രമോദിനെയും പ്രകാശനെയും സി.പി.എം പ്രാദേശിക നേതാക്കളുള്‍പ്പെടെയുള്ള പതിനൊന്നംഗം ആക്രമിക്കുകയും അക്രമത്തിനിരയായ പ്രമോദ് മരിക്കുകയും പ്രകാശന്‍ ഗുരുതര പരിക്കുകളോടെ ദീര്‍ഘകാലം ചികിത്സയില്‍ കഴിയുകയുംചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story