Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:50 AM IST Updated On
date_range 6 March 2018 10:50 AM ISTപുതുച്ചേരി വാഹനങ്ങളെ 'പിടികൂടാൻ' മോേട്ടാർവാഹന വകുപ്പ്
text_fieldsbookmark_border
കണ്ണൂർ: പുതുച്ചേരിയിൽ രജിസ്റ്റർചെയ്ത് ജില്ലയിൽ ഒാടുന്ന വാഹനങ്ങളെ പിടികൂടി നികുതി അടപ്പിക്കാൻ മോേട്ടാർ വാഹനവകുപ്പ് തീരുമാനം. ജില്ലയിൽ മേൽവിലാസം നിലവിലിരിക്കെ വാഹനം പുതുച്ചേരിയിൽ രജിസ്റ്റർചെയ്ത വാഹനങ്ങളെ പിടികൂടാനാണ് അധികൃതർക്ക് ലഭിച്ച നിർദേശം. ഇത്തരത്തിൽ നിരവധി വാഹനങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥിരമായി സഞ്ചരിക്കുന്നുവെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഇൗ നീക്കം. കണ്ണൂർ ജില്ലയുെട അതിർത്തിയായ മാഹി പുതുച്ചേരി സംസ്ഥാനത്തിെൻറ ഭാഗമായിരിക്കെ മാഹിയിലെ വിലാസത്തിൽ രജിസ്റ്റർചെയ്ത് മാഹിയിൽ ഒാടുന്ന വാഹനങ്ങൾക്ക് ഇത് ബാധകമല്ല. രജിസ്റ്റർചെയ്ത സ്ഥലത്തിനു പകരം സ്ഥിരമായി മറ്റിടങ്ങളിൽ കാണപ്പെടുന്ന വാഹനങ്ങളെ ലക്ഷ്യമിട്ടാണ് മോേട്ടാർവാഹന വകുപ്പിെൻറ പുതിയ നടപടി. ഇത്തരം വാഹന ഉടമകൾ എത്രയും വേഗം ജില്ലക്കകത്തെ അതത് ഓഫിസിൽ മാർച്ച് 15നകം ഹാജരായി നികുതി അടക്കണം. അല്ലാത്തപക്ഷം വാഹനം പിടിച്ചെടുക്കുന്നതും ക്രിമിനൽ നടപടി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതുമാണെന്ന് ആർ.ടി.ഒ അറിയിച്ചു. നേരേത്ത ചലച്ചിത്ര താരങ്ങളായ ഫഹദ് ഫാസിൽ, സുരേഷ് ഗോപി, അമല പോൾ എന്നിവർ ആഡംബരവാഹനങ്ങൾ നികുതി വെട്ടിച്ച് പുതുച്ചേരിയിൽ രജിസ്റ്റർചെയ്തതിന് നിയമനടപടികൾ നേരിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story