Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:44 AM IST Updated On
date_range 6 March 2018 10:44 AM ISTകർഷക കൂട്ടായ്മയിൽ 'എടക്കാടൻ ബത്ത'ക്കിത് പുനർജന്മം
text_fieldsbookmark_border
മുഴപ്പിലങ്ങാട്: കർഷക കൂട്ടായ്മയിലൂടെ 'എടക്കാടൻ ബത്ത'ക്കിത് പുനർജന്മം. ഒരു കാലത്ത് തണ്ണീർ മത്തെൻറ വിളനിലമായ എടക്കാട്, മുഴപ്പിലങ്ങാട് പ്രദേശം 'എടക്കാടൻ ബത്ത' എന്നപേരിൽ നാട്ടിലും മറുനാട്ടിലും പേരെടുത്തതായിരുന്നു. കുറേ കാലത്തിന് ശേഷമാണ് പ്രദേശത്തെ കർഷക കൂട്ടായ്മയിലൂടെ എടക്കാടൻ ബത്തയുടെ വിളവെടുപ്പ് നടന്നത്. മുഴപ്പിലങ്ങാട് വാഹിദ് മാസ്റ്റർ റോഡിൽ മേപ്പനം വയലിൽ കൂനോത്ത് ബാബുവിെൻറ നേതൃത്വത്തിൽ മൈഥിലി, ശ്രീമതി എന്നിവരുടെ നേതൃത്വത്തിൽ ഒന്നാംഘട്ടത്തിലെ വിളവെടുപ്പിൽ മൂന്ന് കിൻറലിലധികം വിളവെടുത്തു. കുളംബസാറിൽ പ്രവർത്തിക്കുന്ന ഗ്രാമീണ ചന്തയിൽ വിൽപനക്കെത്തിച്ചു. ഉടൻ മുഴുവൻ ബത്തയും വിറ്റുതീർന്നു. കൃഷി കൂടുതൽ വിപുലീകരിക്കാൻ പദ്ധതിയുണ്ടെങ്കിലും പ്രദേശത്തെ ഭൂരിഭാഗം നെൽവയലും നികത്തി കെട്ടിടങ്ങളും വീടുകളും നിർമിച്ചതോടെ കൃഷിയിടം ഇല്ലാതായിരിക്കുകയാണെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story