Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരുപതിൽപരം കേസുകളിൽ...

ഇരുപതിൽപരം കേസുകളിൽ പ്രതിയായ സ്ത്രീയുൾപ്പെടെ രണ്ടുപേർ പൊലീസ് വലയിൽ

text_fields
bookmark_border
കുമ്പള: കർണാടകയിൽ ഇരുപതിൽപരം കേസുകളിൽ പ്രതികളായ സ്ത്രീയുൾപ്പെടെയുള്ള രണ്ടംഗസംഘം പൊലീസ് വലയിലായി. കളത്തൂരിലെ കവർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരുന്നതിനിടെ കുമ്പള സി.ഐ പ്രേംസദ​െൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ വലയിലാക്കിയത്. കർണാടക സ്വദേശികളായ സംഘം മൊഗ്രാൽപുത്തൂരിൽ വാടകക്ക് താമസിച്ചുവരുകയായിരുന്നു. കർണാടക ഉഡുപ്പി സ്റ്റേഷൻ പരിധിയിൽ കൊല്ലപ്പെട്ട അബ്കാരി കോൺട്രാക്ടറുടെ പൊലീസ് പൂട്ടി സീൽ െവച്ച വീട്ടിൽനിന്ന് മോഷണം നടത്തിയ ടി.വി സെറ്റ് ഉൾപ്പെടെ ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടുസാധനങ്ങൾ പൊലീസ് കണ്ടെത്തി. ഇവർ കസ്റ്റഡിയിലായത് അറിഞ്ഞ് കർണാടകയിൽനിന്ന് പൊലീസ് കുമ്പളയിലെത്തി. വാഹനമോഷണം, പിടിച്ചുപറി, ഭവനഭേദനം തുടങ്ങി കർണാടകയിലെ പുത്തൂർ, ഉഡുപ്പി സ്റ്റേഷനുകളിലായി ഇരുപതിൽപരം കേസുകളിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്ന സംഘമാണ് വലയിലായതെന്ന് കർണാടക പൊലീസ് പറഞ്ഞു. സംഘത്തിൽ കൂടുതൽ പ്രതികൾ ഉള്ളതായും പൊലീസ് വ്യക്തമാക്കി. മോഷ്ടിച്ചതാണെന്ന് കരുതുന്ന രണ്ട് ബൈക്കുകളും കണ്ടെടുത്തതായി സൂചനയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story