Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്‌കൂൾ വാർഷികാഘോഷവും...

സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പും

text_fields
bookmark_border
തളിപ്പറമ്പ്: തൃച്ചംബരം യു.പി സ്‌കൂൾ 65ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം ഉദ്‌ഘാടനംചെയ്തു. വിരമിക്കുന്ന അധ്യാപകൻ ടി.വി. ഉണ്ണികൃഷ്ണന് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ രജനി രമാനന്ദ് ഉപഹാരം നൽകി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി. ഗംഗാധരൻ അധ്യക്ഷതവഹിച്ചു. കൺവീനർ സി.വി. സോമനാഥൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ കൗൺസിലർമാരായ എം. ചന്ദ്രൻ, കെ. വത്സരാജ്, ദീപ രഞ്ജിത്ത്, കെ.വി. ഗായത്രി, സ്‌കൂൾ മാനേജർ സി.കെ. ഗീത, എൻ.പി. മണികണ്ഠൻ, വി.എം. സരസ്വതി, പി. ഗോവിന്ദൻ, ടി. അംബരീഷ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ടി. ചാന്ദിനി സ്വാഗതവും എ. അംബിക നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി. വിജയികൾക്ക് തൃച്ചംബരം ഹയർ എലിമ​െൻററി എജുക്കേഷൻ സൊസൈറ്റി പ്രസിഡൻറ് പി. ഗംഗാധരൻ സമ്മാനവിതരണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story