Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:41 AM IST Updated On
date_range 6 March 2018 10:41 AM ISTഏതു സർക്കാർ വന്നാലും കൺസ്യൂമർ ഫെഡിൽ അഴിമതി ^-സതീശൻ പാച്ചേനി
text_fieldsbookmark_border
ഏതു സർക്കാർ വന്നാലും കൺസ്യൂമർ ഫെഡിൽ അഴിമതി -സതീശൻ പാച്ചേനി തളിപ്പറമ്പ്: ഏതു സർക്കാർ വന്നാലും കൺസ്യൂമർ ഫെഡിൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് അഴിമതി നടത്തുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. ഒാൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് സിവിൽ സപ്ലൈസ് അസി. മാനേജറുടെ ഓഫിസിന് മുന്നിൽ നടത്തിയ ഉപരോധം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് കൺസ്യൂമർഫെഡിലെ അഴിമതിക്കെതിരെ ശബ്ദമുയർത്താതിരിക്കാൻ ഉദ്യോഗസ്ഥർ തന്നിൽ സമ്മർദംചെലുത്തിയിരുന്നു. എന്നാൽ, അത് ലംഘിച്ചാണ് അന്ന് താൻ ശബ്ദമുയർത്തിയത്. അഴിമതിക്കെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായ പോരാട്ടം അനിവാര്യമാണ്. ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ചു നടത്തുന്ന അഴിമതിയാണ് റേഷൻവ്യാപാരികളുടെ ഇന്നത്തെ ദുരിതത്തിന് കാരണം. കൺസ്യൂമർ ഫെഡ് ഡയറക്ടർ സ്ഥാനത്തിരുന്നപ്പോഴാണ് തനിക്ക് ഇക്കാര്യം വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. ഒന്നും മിണ്ടാതെയിരുന്നാൽ 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് മാസാമാസം എത്തുമെന്നാണ് അന്ന് ചില ഉദ്യോഗസ്ഥർ പറഞ്ഞത്. അഴിമതിക്കെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായ ജനമുന്നേറ്റം അനിവാര്യമാണെന്നും സതീശൻ പാച്ചേനി പറഞ്ഞു. അസോസിയേഷൻ താലൂക്ക് പ്രസിഡൻറ് പി. തമ്പാൻ അധ്യക്ഷതവഹിച്ചു. ടി.കെ. ആരിഫ്, ഇ.എ. ആൻറണി, വി. കുഞ്ഞിക്കണ്ണൻ, തോമസ് ചെറിയാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story