Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ ഡിവിഷൻ ലീഗ്​...

എ ഡിവിഷൻ ലീഗ്​ ക്രിക്കറ്റ്​: തലശ്ശേരി ബ്രദേഴ്സ് ക്ലബിന് ജയം

text_fields
bookmark_border
തലശ്ശേരി: കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റിൽ കരുത്തരുടെ പോരാട്ടത്തിൽ മുൻവർഷത്തെ റണ്ണറപ്പായ തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് ആറ് വിക്കറ്റിന് ടെലിച്ചറി സ്റ്റുഡൻറ്സ് സ്പോർടിങ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ്ചെയ്ത ടെലിച്ചറി സ്റ്റുഡൻറ്സ് സ്പോർടിങ് ക്ലബ് 40.1 ഓവറിൽ 149 റൺസിന് എല്ലാവരും പുറത്തായി. സ്റ്റുഡൻറ്സിന് വേണ്ടി സൈനൽ ഹസൻ 54 റൺസും കാർത്തിക്ക് രാജൻ 27ഉം കെ.പി. ബിനാഷ് പുറത്താകാതെ 26 റൺസും നേടിയപ്പോൾ ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിന് വേണ്ടി മുഹമ്മദ് സലീം 18 റൺസിന് മൂന്ന് വിക്കറ്റും എ.കെ. രാഹുൽദാസ് 20 റൺസിന് മൂന്ന് വിക്കറ്റും കരസ്ഥമാക്കി. മറുപടിയായി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് വിജയശീൽ ദയാനന്ദി​െൻറ 63 റൺസി​െൻറ പിൻബലത്തിൽ 23.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിന് വേണ്ടി സി.ഒ.ടി. മുഹമ്മദ് ഫവാസ് പുറത്താകാതെ 29 റൺസും മുഹമ്മദ് ഷുഹൈബ് 20 റൺസും നേടി. വിജയശീൽ ദയാനന്ദാണ് കളിയിലെ മികച്ച താരം. തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ ധർമടം ഒഴയിൽ ഭാഗം ക്രിക്കറ്റ് ക്ലബ് ധർമടം ഗവ. ബ്രണ്ണൻ കോളജിനെ നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story