Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 11:02 AM IST Updated On
date_range 5 March 2018 11:02 AM ISTസർവകലാശാലകളിൽ അക്കാദമിക ജനാധിപത്യം പുനഃസ്ഥാപിക്കണം ^കെ.പി.സി.ടി.എ
text_fieldsbookmark_border
സർവകലാശാലകളിൽ അക്കാദമിക ജനാധിപത്യം പുനഃസ്ഥാപിക്കണം -കെ.പി.സി.ടി.എ കണ്ണൂർ: സർവകലാശാലകളിൽ അക്കാദമിക ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടേണ്ട അക്കാദമിക സമിതികളെ രാഷ്ട്രീയതാൽപര്യത്തോടെ സർക്കാർ അട്ടിമറിക്കുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. പി.ജി വെയ്റ്റേജ് പിൻവലിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയുക, പ്രമോഷന് ആവശ്യമായ റിഫ്രഷർ/ഒാറിയേൻറഷൻ കോഴ്സുകൾക്ക് സമയ ഇളവ് അനുവദിക്കുക, യു.ജി.സിയുടെ ഏഴാം ശമ്പളപരിഷ്കരണം കേരളത്തിൽ ഉടൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. യാത്രയയപ്പ്, സമാപനസമ്മേളനം എ.പി. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. ഡോ. കെ.എം. നസീർ അധ്യക്ഷത വഹിച്ചു. പ്രഫ. ബി. മുഹമ്മദ് അഹമ്മദ്, എം.പി. മുരളി, രാജൻ, ഡോ. കെ. ഇന്ദു, ആർ. രാജേഷ്, ഡോ. കെ.എം. ബെന്നി, ഡോ. ഉമർ ഫാറൂഖ് എന്നിവർ സംസാരിച്ചു. ഡോ. ജയചന്ദ്രൻ കീഴോത്ത് പ്രസിഡൻറായും ഡോ. യു. അബ്ദുൽ കലാം ജനറൽ സെക്രട്ടറിയായും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. മുൻ പ്രസിഡൻറ് ഡോ. ജി. ജയകൃഷ്ണൻ, ഡോ. ജോളി ജേക്കബ് തുടങ്ങിയ വിരമിക്കുന്ന അധ്യാപകർ മറുപടിപ്രസംഗം നടത്തി. ഡോ. ഫെഡ് മാത്യു, ഡോ. കെ.വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story