Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:51 AM IST Updated On
date_range 5 March 2018 10:51 AM ISTചുമർചിത്രം സമർപ്പിച്ചു, അമ്മമാരെ ആദരിച്ചു
text_fieldsbookmark_border
മാഹി: മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻഡറി സ്കൂൾ ശതവാർഷികാഘോഷ സമ്മാനമായി വാത്സല്യം എന്ന ചുമർചിത്രം സൂര്യ കൃഷ്ണമൂർത്തി സ്കൂളിന് സമർപ്പിച്ചു. അമ്മയും കുഞ്ഞും തമ്മിലുള്ള ഗാഢബന്ധത്തെ ചിത്രീകരിക്കുന്ന ചുമർചിത്ര രചന നടത്തിയത് സ്കൂൾ മദർ പി.ടി.എ മുൻ പ്രസിഡൻറ് കൂടിയായ കെ.ഇ. സുലോചനയാണ്. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.ഇ. സുലോചന ചിത്രപരിചയം നടത്തി. വൈസ് പ്രിൻസിപ്പൽ ടി. സുരേന്ദ്രബാബു, സി.ഇ.ഒ ഇൻചാർജ് ഉത്തമരാജ് മാഹി, പി.ടി.എ പ്രസിഡൻറ് ജോസ് ബേസിൽ ഡിക്രൂസ്, മദർ പി.ടി.എ പ്രസിഡൻറ് രാധ ദിവാകരൻ, കലാമണ്ഡലം വനജ, സുലോചന രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് െതരഞ്ഞെടുത്ത വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 11 അമ്മമാരെ മാതൃരത്ന പുരസ്കാരം നൽകി ആദരിച്ചു. കുടുംബകോടതി ജഡ്ജി ശ്രീകല സുരേഷ് (ഏറ്റുമാനൂർ), പത്മശ്രീ മീനാക്ഷി ഗുരിക്കൾ, എൻഡോസൾഫാൻ സമരനായിക ലീലാകുമാരി അമ്മ, കലാമണ്ഡലം വനജ, അമ്മത്തൊട്ടിൽ ഇന്ത്യക്ക് പരിചയപ്പെടുത്തിയ ഡോ. കുമാരി സുകുമാരൻ, കർഷക ഇന്ദിരാ ലോറൻസ്, വീരമൃത്യു വരിച്ച യുവ സൈനികെൻറ അമ്മ പടിക്കലക്കണ്ടി ജാനകി, സാമൂഹിക പ്രവർത്തകമാരായ പി.ഇ. ഉഷ, സുലോചന രാമകൃഷ്ണൻ, ആതുരസേവനരംഗത്ത് ഫ്ലോറെൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ കോടിയേരി മലബാർ കാൻസർ സെൻററിലെ സ്റ്റാഫ് നഴ്സ് സിന്ധു, മാധ്യമപ്രവർത്തക പൂജ നായർ എന്നിവരെയാണ് ആദരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story