Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹോപ്പ്​ ഏർളി...

ഹോപ്പ്​ ഏർളി ഇൻറർവെൻഷൻ സെൻറർ തലശ്ശേരിയിൽ പ്രവർത്തനം തുടങ്ങി

text_fields
bookmark_border
തലശ്ശേരി: കേരളത്തിലെ ഗവ. ആശുപത്രികളിൽ പോരായ്മകളുണ്ടെങ്കിലും അതെല്ലാം പരിഹരിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഭിന്നശേഷിയുള്ള കുട്ടികൾക്കായി തലശ്ശേരി ബൈറൂഹ ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ ചിറക്കര പള്ളിത്താഴ ഷബൂം ബിൽഡിങ്ങിൽ ആരംഭിച്ച ഹോപ്പ് ഏർളി ഇൻറർവെൻഷൻ സ​െൻറർ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. തെറപ്പി യൂനിറ്റ് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനംചെയ്തു. നിരാലംബർക്കുവേണ്ടി നാം െചലവാക്കുന്ന പൈസയാണ് ഏറ്റവും വലിയ നിക്ഷേപമെന്നും മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ കാണാനും പരിഹരിക്കാനും ശ്രമിക്കുന്നതാണ് ഏറ്റവും വലിയ നന്മയെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ ചികിത്സക്കും സംരക്ഷണത്തിനുമായി സർക്കാർ എല്ലാ ജില്ലകളിലും പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിനായി മൂന്നുകോടി രൂപ അനുവദിച്ചിട്ടുെണ്ടന്നും മന്ത്രി പറഞ്ഞു. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷതവഹിച്ചു. സബ് ജഡ്ജ് സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ സി.കെ. രമേശൻ, മമ്പറം ദിവാകരൻ, കെ.എ. ലത്തീഫ്, ഡോ. എ.എം. സഹാബുദ്ദീൻ, ഡോ. വി.കെ. രാജീവൻ, സ​െൻറർ ഡയറക്ടർ ഡോ. ബി.കെ. സുജാത, അഹമ്മദ് റിയാസ്, എം.പി. കരുണാകരൻ എന്നിവർ സംസാരിച്ചു. ഹോപ്പ് മാനേജ്മ​െൻറ് കമ്മിറ്റി ചെയർമാൻ മുനീർ അറയിലകത്ത് സ്വാഗതവും ബൈറൂഹ പ്രസിഡൻറ് എ.കെ. സുനിൽ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story