Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:51 AM IST Updated On
date_range 5 March 2018 10:51 AM IST'നവപ്രഭ' പദ്ധതി: അവലോകനയോഗം
text_fieldsbookmark_border
തലശ്ശേരി: രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാെൻറ (ആർ.എം.എസ്.എ) നേതൃത്വത്തിൽ ജില്ലയിലെ സെക്കൻഡറി മേഖലയിൽ പഠന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള 'നവപ്രഭ' പദ്ധതി കോഒാഡിനേറ്റർമാരുടെ അവലോകന യോഗം തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. എല്ലാ പൊതുവിദ്യാലയവും അവർ നടപ്പാക്കിയ തനത് പരിപാടികൾ പങ്കുവെച്ചു. ഗണിതം, ശാസ്ത്രം, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലുള്ള പിന്നാക്കാവസ്ഥ പരിഹരിക്കാനും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് ഉൗർജംനൽകാനും ഇതുവഴി സാധിച്ചു. മാർച്ചിൽ എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കളുടെ യോഗം വിളിച്ച് വിജയപ്രഖ്യാപനം നടത്തും. നവപ്രഭ പദ്ധതിയുടെ ജില്ലതല അവലോകനയോഗം തലശ്ശേരി ഡി.ഇ.ഒ ശശിപ്രഭ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഒാഫിസർ കെ.എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. മോഹനൻ, ശശിധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story