Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:47 AM IST Updated On
date_range 5 March 2018 10:47 AM ISTദ്വിദിന കലാമേള സമാപിച്ചു
text_fieldsbookmark_border
മാഹി: പള്ളൂർ വെസ്റ്റ് ഗവ. എൽ.പി സ്കൂൾ ദ്വിദിന കലാമേളയും സ്കൂൾ വാർഷികാഘോഷവും സമാപിച്ചു. കലാമേള മുൻ പ്രധാനാധ്യാപിക പി.ഡി. തുളസീമണി ഉദ്ഘാടനംചെയ്തു. ആഘോഷ കമ്മിറ്റി കൺവീനർ കെ.എം. പത്മനാഭൻ അധ്യക്ഷതവഹിച്ചു. എം. വിദ്യ, കെ.പി. മനോജ്, പി.ടി. സോഫിയാമ്മ, എ.വി. അനഘ, എ.എം. രാജീവൻ എന്നിവർ സംസാരിച്ചു. തുടർന്ന് കണ്ണൂർ സൗപർണിക കലാവേദി നാടൻ കലാമേള അവതരിപ്പിച്ചു. വാർഷികാഘോഷം ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡൻറ് കെ.എം. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സന്തോഷ് ഇല്ലോളിൽ മുഖ്യപ്രഭാഷണം നടത്തി. നിരൺകുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഇ.ഒ ഇൻചാർജ് പി. ഉത്തമരാജൻ, എസ്.എസ്.എ കോഒാഡിനേറ്റർ ജി. മുകുന്ദൻ, മദർ പി.ടി.എ പ്രസിഡൻറ് ജി.കെ. തുളസി, പ്രധാനാധ്യാപിക പി.കെ. പുഷ്പം എന്നിവർ സംസാരിച്ചു. 25 വർഷമായി നൃത്താധ്യാപകനായി സേവനമനുഷ്ഠിക്കുന്ന മോഹൻ സിത്താരയെ എ.എം. രാജീവൻ ആദരിച്ചു. തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും നൃത്തശിൽപവും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story