Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:47 AM IST Updated On
date_range 5 March 2018 10:47 AM ISTലീഗ് ഓഫിസ് അക്രമം; പ്രതിഷേധിച്ചു
text_fieldsbookmark_border
പാനൂർ: പാറാട് മുസ്ലിംലീഗ് ഓഫിസ് ആക്രമിച്ച് ചുവന്ന ചായമടിച്ച നടപടി സി.പി.എമ്മിെൻറ രാഷ്ട്രീയ ഫാഷിസത്തിെൻറ ഭാഗമാണെന്ന് ഡി.സി.സി (ഐ) ജനറൽ സെക്രട്ടറി കെ.പി. സാജു പ്രസ്താവനയിൽ പറഞ്ഞു. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്ഥാപിച്ച ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതും ഇതോടൊപ്പം കൂട്ടിവായിക്കണം. ഈ ഫാഷിസത്തെ ജനാധിപത്യശക്തികൾ ഒറ്റക്കെട്ടായി നേരിടണമെന്നും അഭ്യർഥിച്ചു. പാനൂർ: പാറാട് മുസ്ലിംലീഗ് ഓഫിസിന് നേരെ നടത്തിയ ആക്രമണം പ്രദേശത്ത് പാർട്ടിക്കും പാർട്ടി ചിഹ്നങ്ങൾക്കും നേരെ നിരന്തരമായി സി.പി.എം നടത്തുന്ന അക്രമപ്രവർത്തനങ്ങളുടെ ഒടുവിലത്തെ ഉദാഹാരണമാണെന്ന് മുസ്ലിംലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പറഞ്ഞു. സമാധാനം നിലനിൽക്കുന്ന പാറാട് പ്രദേശത്ത് ഭരണത്തിെൻറ തണലിൽ അക്രമം നടത്തുന്ന പാർട്ടിയുടെ നടപടി പ്രതിഷേധാർഹമാണ്. കുറ്റക്കാർക്കെതിരെ പൊലീസ് നടപടിയെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story