Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:47 AM IST Updated On
date_range 5 March 2018 10:47 AM ISTലീഗ് ഓഫിസ് ചുവന്ന പെയിൻറടിച്ച് വികൃതമാക്കി; പാറാടിൽ സംഘർഷം
text_fieldsbookmark_border
പാനൂർ: പാറാട് മുസ്ലിം ലീഗ് ഓഫിസ് ചുവന്ന പെയിൻറടിച്ച് വികൃതമാക്കിയതിനെ തുടർന്ന് സംഘർഷം. ഞായറാഴ്ച രാവിലെയാണ് പാറാട്ടെ ലീഗ് ഓഫിസ് ചുവന്ന പെയിൻറടിച്ചും അരിവാൾചുറ്റിക ചിഹ്നം വരച്ചും കണ്ടത്. കഴിഞ്ഞദിവസം സമീപത്തെ സി.പി.എം സ്ഥാപിച്ച സ്തൂപത്തിൽ ഭാഗികമായി പച്ച പെയിൻറടിച്ച നിലയിൽ കാണപ്പെട്ടിരുന്നു. ലീഗ് ഓഫിസിന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പാറാട് ടൗണിൽ ഹർത്താൽ ആചരിച്ചു. ലീഗ് പ്രവർത്തകർ ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി. പ്രകടനത്തിനിടെ ടൗണിലെ സി.പി.എം ഓഫിസിന് നേരെ കല്ലേറുമുണ്ടായി. ഇതിനുശേഷം ടൗണിൽ തമ്പടിച്ച ലീഗ് പ്രവർത്തകരെ പൊലീസ് നീക്കംചെയ്യാൻ ശ്രമിച്ചത് െപാലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റത്തിനും ൈകയാങ്കളിക്കും കാരണമായി. മുതിർന്നനേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. സംഘർഷം വ്യാപിക്കാതിരിക്കാൻ പാനൂർ സി.ഐ വി.വി. ബെന്നിയുടെ നേതൃത്വത്തിൽ കനത്ത െപാലീസ് സന്നാഹം കാവലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story