Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:44 AM IST Updated On
date_range 5 March 2018 10:44 AM ISTസ്കൂൾ കെട്ടിടം ഉദ്ഘാടനം
text_fieldsbookmark_border
പാനൂർ: ആധുനികസംവിധാനത്തിൽ നവീകരിച്ച പാറേമ്മൽ യു.പി സ്കൂൾ കെട്ടിടം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷതവഹിച്ചു. സ്കൂൾ കാൻറീനിെൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാട്ടൂർ മുഹമ്മദും സ്മരണിക പ്രകാശനം എ.ഇ.ഒ സി.കെ സുനിൽകുമാറും നിർവഹിച്ചു. സ്കൂൾ മാനേജർ പി.എ. റഹ്മാൻ മുഖ്യാതിഥികൾക്ക് ഉപഹാരം നൽകി. നൂറ്റാണ്ടിലധികം പഴക്കമുള്ള വിദ്യാലയത്തെ പാർക്കോ ഗ്രൂപ്പ് ചെയർമാൻ പി.എ. റഹ്മാൻ ഏറ്റെടുത്തതോടെയാണ് മൂന്നുനില കെട്ടിടത്തോടെ ആധുനികസംവിധാനത്തിൽ നവീകരിച്ചത്. സ്മാർട്ട് ക്ലാസ്റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, വിശാലമായ ഭക്ഷണഹാൾ, പെൺസൗഹൃദ ശൗചാലയങ്ങൾ, ഓഡിറ്റോറിയം എന്നിവയും ഒരുക്കിയിട്ടുണ്ട്. പ്രധാനാധ്യാപിക എം. ജലജ റിപ്പോർട്ട് അവതരിപ്പിച്ചു. പാനൂർ നഗരസഭ അധ്യക്ഷ കെ.വി. റംല, കെ.പി. ചന്ദ്രൻ, ഡോ. സൽമ മഹമൂദ്, സമീർ പറമ്പത്ത്, കെ.പി. സാജു, വി.പി. നാണു, വി.പി. ബാലൻ, പി.കെ. അലി, പി.കെ. കുഞ്ഞബ്ദുല്ല, പുല്ലാട്ടുമ്മൽ അമ്മദ് ഹാജി, സമദ് അറക്കൽ, പി. രാജീവ്, ടി. ഗിരിജ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story