Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദക്ഷിണേന്ത്യൻ...

ദക്ഷിണേന്ത്യൻ സാംസ്​കാരികോത്സവം സമാപിച്ചു

text_fields
bookmark_border
കണ്ണൂർ: സാംസ്കാരികപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിരോധനിരയൊരുക്കണമെന്ന ആഹ്വാനത്തോടെ മൂന്നുദിവസമായി കണ്ണൂരിൽ നടന്ന . സമാപനസമ്മേളനം വി.ടി. മുരളി ഉദ്ഘാടനംചെയ്തു. വൈക്കത്ത് നാരായണന്‍ അധ്യക്ഷതവഹിച്ചു. പി.കെ. ബൈജു, ഇ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സമാപനത്തോടനുബന്ധിച്ച് വനിതകളുടെ മെഗാ തിരുവാതിരയും സംഘചേതനയുടെ നാടകം കോലവും അരങ്ങേറി. അവസാനദിനമായ ഇന്നലെ സാംസ്കാരികസമ്മേളനവും വിവിധ സെമിനാറുകളും നടന്നു. സാംസ്കാരികസമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷതവഹിച്ചു. എ പ്ലസ് ലഭിച്ച ജില്ലയിലെ 16 ഗ്രന്ഥശാലകളെ അനുമോദിച്ചു. വായനമത്സര വിജയികള്‍ക്ക് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ ഉപഹാരം വിതരണംചെയ്തു. ജില്ല സെക്രട്ടറി പി.കെ. ബൈജു സംസാരിച്ചു. എം. ബാലന്‍ സ്വാഗതവും മനോജ്കുമാര്‍ പഴശ്ശി നന്ദിയും പറഞ്ഞു. ജോണ്‍സണ്‍ പുഞ്ചക്കാടി​െൻറ പുല്ലാങ്കുഴല്‍ നാദധാര, എല്ലാരും പാട്ണ്, കുട്ടികളുടെ ഡാന്‍സ് എന്നിവ അവതരിപ്പിച്ചു. കേരളത്തിലെ അക്കാദമികളും ഗ്രന്ഥശാലകളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ജെയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനംചെയ്തു. കണ്ണൂര്‍ യൂനിവേഴ്സിറ്റി സിൻഡിക്കേറ്റംഗം എം. പ്രകാശന്‍ അധ്യക്ഷതവഹിച്ചു. കില ഡയറക്ടര്‍ ഡോ. ജോയ് ഇളമൺ, അനീഷ് രാജേന്ദ്രൻ, ടി.പി. വേണുഗോപാല്‍ എന്നിവര്‍ വിഷയാവതരണം നടത്തി. പി.കെ. ഗോവിന്ദന്‍ സ്വാഗതവും യു. ജനാര്‍ദനന്‍ നന്ദിയും പറഞ്ഞു. എഴുത്തിലെ മാറുന്ന പ്രവണതകള്‍ എന്ന വിഷയത്തില്‍ ടി.ഡി. രാമകൃഷ്ണനും പൊതുമേഖല സംരക്ഷണത്തി​െൻറ പ്രാധാന്യം എന്ന വിഷയത്തില്‍ ബെഫി സംസ്ഥാന വൈസ് പ്രസിഡൻറ് സി. രാജീവനും പ്രഭാഷണം നടത്തി. കീഴാറ്റൂര്‍ അനിയന്‍ അധ്യക്ഷതവഹിച്ചു. കെ.പി. രാമകൃഷ്ണന്‍ സ്വാഗതവും സി.പി. പത്മനാഭന്‍ നന്ദിയും പറഞ്ഞു. വനിതകളും സാംസ്കാരികപ്രവര്‍ത്തനവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ വനിത കമീഷനംഗം ഇ.എം. രാധ ഉദ്ഘാടനംചെയ്തു. എന്‍. സുകന്യ, അഡ്വ. ജീനാഭായി എന്നിവര്‍ വിഷയാവതരണം നടത്തി. ഡോ. സുധ അഴീക്കോടന്‍ അധ്യക്ഷതവഹിച്ചു. സി. സോമന്‍ സ്വാഗതവും കാണിവയല്‍ ബാബു നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story