Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:32 AM IST Updated On
date_range 5 March 2018 10:32 AM ISTജഗന്നാഥക്ഷേത്ര മഹോത്സവത്തിന് ഇന്ന് കൊടിയിറക്കം
text_fieldsbookmark_border
തലശ്ശേരി: തലശ്ശേരി ജഗന്നാഥക്ഷേത്ര മഹോത്സവം തിങ്കളാഴ്ച സമാപിക്കും. വൈകീട്ട് അഞ്ചിന് ആറാെട്ടഴുന്നള്ളത്ത്, തുടർന്ന് കോഴിേക്കാട് സരോണ ഡിജിറ്റൽ ഒാർകസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള, രാത്രി 9.50ന് കൊടിയിറക്കവും കരിമരുന്ന് പ്രയോഗവും. ഞായറാഴ്ച വൈകീട്ട് നടന്ന സമാപനസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗോകുലം ഗോപാലൻ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഒാഡിറ്റോറിയത്തിെൻറ മാതൃകാചിത്രം എ.എൻ. ഷംസീർ എം.എൽ.എ അനാച്ഛാദനം ചെയ്തു. ഫ്ലവേഴ്സ് ടി.വി എം.ഡി ശ്രീകണ്ഠൻ നായർ വിശിഷ്ടാതിഥിയായി. സി.എച്ച്. മുസ്തഫ മൗലവി, സി. ചന്ദ്രൻ (ഡൽഹി), ടി.കെ. ചന്ദ്രൻ (മംഗളൂരു) എന്നിവർ സംസാരിച്ചു. രവീന്ദ്രൻ പൊയിലൂർ സ്വാഗതവും സി. ഗോപാലൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story