Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:32 AM IST Updated On
date_range 5 March 2018 10:32 AM ISTകാനായി കാനത്തിന് അകാല ചരമം
text_fieldsbookmark_border
പയ്യന്നൂർ: പെരുമ്പ പുഴയുടെ പ്രധാന ശുദ്ധജലസ്രോതസ്സായിരുന്ന കാനായി കാനം വേനൽ കനക്കും മുമ്പേ വറ്റി. കാനം വറ്റാനുള്ള കാരണം അനിയന്ത്രിതമായ ചെങ്കൽഖനനവും ചെമ്മൺഖനനവും കുഴൽക്കിണർ കുഴിക്കലുമാണെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു. കാനായി കാനത്തിെൻറ പ്രധാന രണ്ടുകൈവഴിക്കടുത്താണ് കൽപണകൾ ഏറെയും. പ്രധാന ജലസംഭരണിയായ കുളത്തിലേക്ക് ജലം ചുരത്തുന്ന കുന്നാണ് ഇടിച്ചുകടത്തുന്നത്. ചെങ്കൽപണകൾക്ക് പാരിസ്ഥിതിക വകുപ്പിെൻറയോ പഞ്ചായത്തിെൻറയോ റവന്യൂ വകുപ്പിെൻറയോ അനുമതിയില്ല. കാനത്തിെൻറ വൃഷ്ടിപ്രദേശത്ത് ഏക്കർകണക്കിന് വിസ്തൃതിയുള്ള എട്ടോളം കൂറ്റൻപണകൾ പ്രവർത്തിക്കുന്നുണ്ട്. അഞ്ചു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കാനം കോറോം കനിത്തടം പാറപ്പരപ്പിലെ ജീവജാലങ്ങൾക്കുവേണ്ട ഏക ആശ്രയമാണ്. ഇതിനെ സംരക്ഷിക്കാൻ വേണ്ട ഒരു പദ്ധതിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ചെങ്കൽപണകളോട് ചേർന്നുനിൽക്കുന്ന -----------------------അക്കേക്കർ---------- വിസ്തൃതിയുള്ള കനിത്തടം തടാകവും വേനലെത്തും മുമ്പേ പൂർണമായും---------------------------. വേനൽക്കാലത്തുപോലും വെള്ളമൊഴുകിയിരുന്ന കാനം നിലനിർത്താൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതിപ്രവർത്തകൻ ഭാസ്കരൻ വെള്ളൂർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story