Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:32 AM IST Updated On
date_range 5 March 2018 10:32 AM ISTഅവശനിലയിൽ കണ്ട ഇതരസംസ്ഥാന യുവാവിനെ കൃപാഭവനിലെത്തിച്ചു
text_fieldsbookmark_border
കേളകം: അടക്കാത്തോട് ശാന്തിഗിരി ടൗണിന് സമീപം അവശനിലയിൽ കണ്ടെത്തിയ ഇതരസംസ്ഥാന യുവാവിനെ യുവാക്കളുടെ ഇടപെടലിനെ തുടർന്ന് കൃപാഭവനിലെത്തിച്ചു. ഹിന്ദിമാത്രം സംസാരിക്കുന്ന യുവാവ് എങ്ങനെ ഇവിടെ എത്തി എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറഞ്ഞില്ല. എന്ത് ജോലിചെയ്യുന്നു എന്ന ചോദ്യത്തിന് ആദ്യം പെട്രോൾ പമ്പിലാണെന്നും പിന്നീട് കുഴൽക്കിണറിെൻറ ജോലിയാണെന്നും പറഞ്ഞു. വിശക്കുന്നുണ്ടെന്നറിയിച്ചതോടെ ഭക്ഷണം നൽകി. വഴിെച്ചലവിനുള്ള കാശും നൽകി കേളകം പൊലീസിലേൽപിച്ചു. പിന്നീട്, കേളകം പൊലീസ് ഇയാളെ തെറ്റുവഴിയിലെ കൃപാഭവനിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story