Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 11:05 AM IST Updated On
date_range 2 March 2018 11:05 AM ISTkala ശ്രേയ ഹരീന്ദ്രൻ ചിത്രപ്രതിഭ
text_fieldsbookmark_border
കണ്ണൂർ: മത്സരിച്ച മൂന്ന് ഇനങ്ങളിൽ ഒന്നാംസ്ഥാനം നേടി കണ്ണൂർ എസ്.എൻ കോളജിലെ ശ്രേയ ഹരീന്ദ്രൻ ചിത്രപ്രതിഭ പട്ടം സ്വന്തമാക്കി. രണ്ടാം വർഷ എം.കോം വിദ്യാർഥിനിയായ ശ്രേയ കഴിഞ്ഞവർഷവും ചിത്രപ്രതിഭ പട്ടം സ്വന്തമാക്കിയിരുന്നു. പെയിൻറിങ് (ജലച്ചായം), പെയിൻറിങ് (എണ്ണച്ചായം), കൊളാഷ് എന്നിവയിൽ ഒന്നാമെതത്തിയ േശ്രയ 24 പോയേൻറാടെയാണ് ചിത്രപ്രതിഭ പട്ടം സ്വന്തമാക്കിയത്. കൊളാഷ്, ഓയിൽ പെയിൻറിങ് എന്നിവയിൽ ഒന്നാം സ്ഥാനവും വാട്ടർ കളറിൽ രണ്ടാംസ്ഥാനവും േനടിയായിരുന്നു േശ്രയ കഴിഞ്ഞ കലോത്സവത്തിൽ ചിത്രപ്രതിഭയായത്. ചിത്രത്തെരുവിലെ പ്രമോദ് കുടുവനാണ് ചിത്രകലയിൽ ഗുരു. രണ്ടാം ക്ലാസ് മുതൽ ചിത്രകല അഭ്യസിക്കുന്ന േശ്രയ ഓൾ ഇന്ത്യ ഇൻറർ യൂനിവേഴ്സിറ്റി കലോത്സവത്തിൽ പോസ്റ്റർരചനയിൽ ഒന്നാം സ്ഥാനവും കൊളാഷിൽ രണ്ടാംസ്ഥാനവും നേടിയിരുന്നു. സാഹിത്യമത്സരങ്ങളിൽ ഏതാനും മത്സരഫലങ്ങൾ പുറത്തുവരാനുള്ളതിനാൽ സാഹിത്യപ്രതിഭ ആരെന്നത് സംബന്ധിച്ച് വ്യക്തതയായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story