Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:59 AM IST Updated On
date_range 2 March 2018 10:59 AM ISTപ്ലാസ്റ്റിക് ശേഖരണ പദ്ധതി: മികച്ച സ്കൂളുകൾക്ക് ഉപഹാരം നൽകി
text_fieldsbookmark_border
കണ്ണൂർ: വിദ്യാർഥികൾ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ സ്കൂളുകളിൽനിന്ന് സംഭരിച്ച് പുനരുപയോഗം സാധ്യമാക്കുന്ന ജില്ല ഭരണകൂടത്തിെൻറ കലക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതി വിജയവഴിയിൽ. അധ്യയന വർഷം പിന്നിടുേമ്പാൾ ജില്ലയിൽ നാല് സ്കൂളുകൾ മികച്ച പ്രവർത്തനത്തിന് ഫുൾ മാർക്ക് നേടി. അക്ലിയത്ത് എൽ.പി സ്കൂൾ അഴീക്കോട്, ചിന്മയ വിദ്യാലയ തളിപ്പറമ്പ്, എസ്.എൻ വിദ്യാമന്ദിർ തളാപ്പ്, കടമ്പൂർ ഹൈസ്കൂൾ എന്നിവയാണ് മികച്ച പ്രകടനം നടത്തി ആദ്യ നാല് സ്ഥാനങ്ങളിലെത്തിയത്. കഴിഞ്ഞ വർഷം നവംബർ നാലിന് എട്ട് സ്കൂളുകളിൽനിന്ന് 400 കിലോ ഗ്രാം പ്ലാസ്റ്റിക് ശേഖരിച്ചാണ് പദ്ധതി തുടങ്ങിയത്. ഇൗ വർഷം മാർച്ചിലെത്തുമ്പോൾ 150 സ്കൂളുകളായി. 4,000 കിലോ ഗ്രാം പ്ലാസ്റ്റിക് ശേഖരിക്കാനായി. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികളാണ് പദ്ധതിയുമായി ഏറ്റവും കൂടുതൽ സഹകരിച്ചതെന്ന് പ്രോജക്ട് കോഓഡിനേറ്റർ ടി.പി. ഗോപകുമാർ പറഞ്ഞു. മികച്ച സ്കൂളുകൾക്ക് കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ പി.കെ. ശ്രീമതി എം.പി ഉപഹാരം നൽകി. പങ്കാളികളായ 150ഓളം സ്കൂളുകൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കലക്ടർ മിർ മുഹമ്മദലി, അസി. കലക്ടർ ആസിഫ് കെ. യൂസഫ്, പ്രോജക്ട് കോഓഡിനേറ്ററും ഡുവേഴ്സ് ക്ലബ് സി.ഇ.ഒയുമായ ടി.പി. ഗോപകുമാർ എന്നിവർ സംസാരിച്ചു. വീടുകളിൽനിന്ന് വൃത്തിയാക്കിയ പ്ലാസ്റ്റിക് വിദ്യാർഥികൾ സ്കൂളുകളിലെത്തിച്ചാണ് തുടക്കം. കനംകുറഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, പത്രക്കടലാസ് കെട്ടുകൾ, കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, തടിച്ച കുപ്പികൾ, ബക്കറ്റ്, ഷാംപൂ കുപ്പികൾ എന്നിങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക്കിനും മറ്റുമനുസരിച്ച് പോയൻറ് നൽകും. പോയൻറിനനുസരിച്ച് സ്കൂളുകൾക്ക് ഫുട്ബാൾ, ബാഡ്മിൻറൺ തുടങ്ങിയവയുടെ കിറ്റുകൾ ലഭിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം വൃത്തിയാക്കുക, തരംതിരിക്കുക, ശേഖരിക്കുക, പുനരുപയോഗിക്കുക എന്നിങ്ങനെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിെൻറ വിലയേറിയ സന്ദേശങ്ങളാണ് വിദ്യാർഥികൾക്ക് ഇതിലൂടെ ലഭിക്കുന്നത്. അടുത്ത അധ്യയന വർഷം മുഴുവൻ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും http://www.collectorsatschool.org.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story