Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയുവതിയും കാമുകനും...

യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്​: കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
ശ്രീകണ്ഠപുരം: ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ഇൻസ്പെക്ടർ വി.വി. ലതീഷ്‌ കുറ്റപത്രം സമർപ്പിച്ചു. പയ്യാവൂർ പാറക്കടവിലെ തോണിപ്പാറ ബാബുവിനെ (52) കൊലപ്പെടുത്തിയ കേസി​െൻറ കുറ്റപത്രമാണ് തളിപ്പറമ്പ് കോടതിയിൽ സമർപ്പിച്ചത്. കഴിഞ്ഞ നവംബർ ഏഴിന് രാത്രി 11 മണിക്ക് പയ്യാവൂർ പാറക്കടവിലെ വീട്ടിൽവെച്ച് ബാബുവി​െൻറ ഭാര്യ ജാൻസിയും (ആനി) കാമുകൻ ഓട്ടോഡ്രൈവറായ ചന്ദനക്കാംപാറ സ്വദേശി കുറ്റിക്കാട്ട് കുന്നേൽ ജോബി ജെയിംസും ചേർന്ന് ബാബുവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ജോബിയും ജാൻസിയും തമ്മിലുള്ള അവിഹിതബന്ധം ബാബു അറിഞ്ഞതിനെ തുടർന്ന് ചായയിലും കഞ്ഞിയിലും ഉറക്കഗുളിക നൽകി മയക്കിയതിനുശേഷം തോർത്ത്കൊണ്ട് ബാബുവിനെ കഴുത്ത്മുറുക്കി കൊല്ലുകയായിരുന്നു. സാധാരണ മരണമാണെന്നാണ് കരുതിയിരുന്നതെങ്കിലും അയൽവാസികൾ ദുരൂഹതയുണ്ടെന്ന് പറഞ്ഞതോടെയാണ് പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. 420 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 43 സാക്ഷികൾ, 16 രേഖകൾ, കൊലക്കുപയോഗിച്ച തോർത്ത്, സംഭവദിവസം ധരിച്ച വസ്ത്രം എന്നിവയും കോടതിയിൽ ഹാജരാക്കി. എസ്.ഐ കെ.വി. രഘുനാഥ്, പയ്യാവൂർ എസ്.ഐ പി. ഉഷാദേവി, സർക്കിൾ ഓഫിസിലെ സീനിയർ സി.പി.ഒ കെ. മണി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികൾ ഇപ്പോഴും കണ്ണൂർ ജയിലിലാണുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story