Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:59 AM IST Updated On
date_range 2 March 2018 10:59 AM ISTപിണറായി പെരുമ: സൂര്യ കൃഷ്ണമൂർത്തിയുടെ നാടക പരമ്പര നാളെ തുടങ്ങും
text_fieldsbookmark_border
തലശ്ശേരി: പിണറായി പെരുമ സീസൺ-2 ഏപ്രിൽ എട്ടു മുതൽ 14 വരെ പിണറായിയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പെരുമ വിളംബരാർഥം മാർച്ച് മൂന്ന്, നാല് തീയതികളിൽ പിണറായി എ.കെ.ജി സ്മാരക ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് നാടക പരമ്പരയായ സൂര്യ കൃഷ്ണമൂർത്തിയുടെ 'ചായക്കടക്കഥകൾ' അരങ്ങേറും. വൈകീട്ട് ഏഴിനാണ് പരിപാടി. ചാമുണ്ഡിപ്പുഴയുടെ തീരത്ത് ചാമുണ്ഡിക്ഷേത്രം സ്ഥിതി ചെയ്യുന്ന ചാമുണ്ഡിപുരമെന്ന ഗ്രാമത്തിലെ ചാമുണ്ഡിവിലാസം ചായക്കടയാണ് നാടക പശ്ചാത്തലം. നിഷ്കളങ്കരായ ഗ്രാമീണരുടെ കഥകളാണ് ചായക്കടക്കഥകൾ. ഭീമൻ രാവുണ്ണി, തീറ്റ റപ്പായി, അമ്മത്തങ്കമ്മ, തൊരപ്പൻ ഗോൺസാൽവസ്, അനാമിക, കളത്തിൽ പത്മിനി മകൾ അമ്മു എന്നിങ്ങനെ ആറ് നാടകങ്ങളാണ് അരങ്ങിലെത്തുക. പിണറായി പെരുമയിൽ സിനിമ താരം ശോഭനയുടെ നൃത്തം, റിമിടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, കോട്ടയം നസീറിെൻറ കോമഡി ഷോ, മജീഷ്യൻ സമ്രാജിെൻറ മാജിക് ഷോ, ആശ ശരത്തിെൻറ നൃത്തം, തൈക്കുടം ബ്രിഡ്ജ്, ജാസി ഗിഫ്റ്റ്, റഹ്മാൻ, സിയാവുൾ ഹക്ക്, രഞ്ജിനി ജോസ് എന്നിവരുടെ ഗാനമേളയും അരങ്ങേറും. സ്മൃതിയരങ്ങ്, ചിരിയരങ്ങ്, കവിയരങ്ങ്, തെരുവരങ്ങ്, കൂത്തരങ്ങ്, പാട്ടരങ്ങ്, വരയരങ്ങ്, രുചിയരങ്ങ്, അറിവരങ്ങ്, നാട്ടരങ്ങ്, മിഴിയരങ്ങ് തുടങ്ങിയ പരിപാടികളും വിവിധ വേദികളിലായി നടക്കും. വാർത്തസമ്മേളനത്തിൽ വർക്കിങ് ചെയർമാൻ കക്കോത്ത് രാജൻ, ജനറൽ കൺവീനർ ഒ.വി. ജനാർദനൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ.ടി. ദാസൻ, കൺവീനർ കെ.യു. ബാലകൃഷ്ണൻ, പ്രചാരണ കമ്മിറ്റി ചെയർമാൻ പി.എം. നിഖിൽ കുമാർ, അഡ്വ.വി. പ്രദീപൻ, ടി.പി. രാജീവൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story