Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:56 AM IST Updated On
date_range 2 March 2018 10:56 AM ISTപേരാവൂർ ടൗൺ വാർഡ് ഉപെതരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് സിറ്റിങ് സീറ്റ് നഷ്ടമായി
text_fieldsbookmark_border
പേരാവൂർ: പേരാവൂർ ഗ്രാമപഞ്ചായത്ത് ടൗൺ വാർഡ് ഉപെതരഞ്ഞെടുപ്പിൽ സിറ്റിങ് വാർഡ് എൽ.ഡി.എഫിന് നഷ്ടമായി. യു.ഡി.എഫ് സ്ഥാനാർഥി സിറാജ് പൂക്കോത്ത് 742 വോട്ട് നേടിയാണ് വിജയിച്ചത്. എൽ.ഡി.എഫ് രണ്ടാം സ്ഥാനത്തും കെ. സിറാജെന്ന സ്വതന്ത്രസ്ഥാനാർഥി മൂന്നാമതും ബി.ജെ.പി നാലാമതുമാണ്. എൽ.ഡി.എഫ് സ്വതന്ത്രസ്ഥാനാർഥി കെ. അബ്ദുൽ റഷീദിന് 360 വോട്ടാണ് ലഭിച്ചത്. കെ. സിറാജിന് 31ഉം ബി.ജെ.പി സ്ഥാനാർഥി പി.കെ. ആനന്ദന് അഞ്ച് വോട്ടും ലഭിച്ചു. കഴിഞ്ഞ െതരഞ്ഞെടുപ്പിൽ ഇടതിന് 585ഉം യു.ഡി.എഫിന് 532 വോട്ടുമാണ് ലഭിച്ചത്. ബി.ജെ.പി ആറ് വോട്ട് നേടിയിരുന്നു. കഴിഞ്ഞ െതരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയായിരുന്ന സിറാജ് ലീഗിെൻറ കോട്ടയായിരുന്ന ടൗൺ വാർഡിൽ വിജയിച്ചിരുന്നു. പിന്നീടുണ്ടായ രാഷ്ട്രീയപ്രശ്നങ്ങളിൽ സി.പി.എം വിട്ട് ലീഗിലേക്ക് ചേക്കേറുകയും ഉപെതരഞ്ഞെടുപ്പിൽ ലീഗിെൻറ സ്ഥാനാർഥിയായി മത്സരിക്കുകയുമായിരുന്നു. 76.63 ശതമാനമായിരുന്നു പോളിങ്. പേരാവൂർ എം.പി.യു.പി സ്‌കൂളിൽ രണ്ട് ബൂത്തുകളിലുമായി 1138 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.1485 സമ്മതിദായകരാണ് വാർഡിലുള്ളത്. കഴിഞ്ഞ െതരഞ്ഞെടുപ്പിൽ 1123 വോട്ടാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story