Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:50 AM IST Updated On
date_range 2 March 2018 10:50 AM ISTഇന്ത്യയിൽ ആദ്യത്തെ ത്രീഡി പ്ലാനറ്റേറിയം മംഗളൂരുവിൽ തുറന്നു
text_fieldsbookmark_border
മംഗളൂരു: പിലിക്കുളയിൽ സ്വാമി വിവേകാനന്ദ ത്രീഡി പ്ലാനറ്റേറിയം കേന്ദ്ര പ്ലാനിങ്- സ്റ്റാറ്റിസ്റ്റിക്സ് സഹമന്ത്രി എം.ആർ. സീതാറാം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഇടപെടൽ പദ്ധതി യാഥാർഥ്യമാകാൻ സഹായിച്ചതായി മന്ത്രി പറഞ്ഞു. 24 കോടി രൂപയാണ് ചെലവ്. ജില്ല ചുമതലയുള്ള മന്ത്രി ബി. രമാനാഥ റൈ, അഭയചന്ദ്ര ജയിൻ എം.എൽ.എ, ജെ.ആർ. ലോബൊ എം.എൽ.എ, മൊഹ്യുദ്ദീൻ ബാവ എം.എൽ.എ, മേയർ കവിത സനിൽ, പിലിക്കുള ശാസ്ത്ര കേന്ദ്രം ഡയറക്ടർ ഡോ. കെ.വി. റാവു എന്നിവർ സംസാരിച്ചു. പ്രതിദിനം 25 മിനിറ്റ് ദൈർഘ്യമുള്ള ആറു പ്രദർശനങ്ങൾ ഉണ്ടാവും.170 ഇരിപ്പിടങ്ങളുണ്ട്. മുതിർന്നവർക്ക് 60രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story