Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 11:08 AM IST Updated On
date_range 1 March 2018 11:08 AM ISTസാര്‍ക്ക് കുടിവെള്ള പദ്ധതി അവസാനഘട്ടത്തിലേക്ക്; കോടോം ബേളൂരിലെ കുടിെവള്ളക്ഷാമത്തിന് പരിഹാരമാകും
text_fieldsbookmark_border
കാഞ്ഞങ്ങാട്: രണ്ട് പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനൊടുവില്‍ കോടോം ബേളൂരിലെ സാർക്ക് കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിലേക്ക്. കോടികള്‍ ചെലവഴിച്ചിട്ടും ഇഴഞ്ഞുനീങ്ങിയ പദ്ധതിയാണ് കമീഷന്‍ ചെയ്യാന്‍ ഒരുങ്ങുന്നത്. വൈദ്യുതീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് പകുതിയോടെ പദ്ധതി കമീഷന്‍ ചെയ്യും. പഞ്ചായത്തിെൻറ മൂന്നിലൊന്ന് ഭാഗത്തേക്ക് ആദ്യഘട്ടത്തിലും 2030ഓടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുകയെന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. അയറോട്ട് പാലപ്പുഴ രാമങ്കയം പുഴയോരത്ത് കിണറും പമ്പുഹൗസും കോടോത്ത് മയിൽപ്പാറയിൽ ആറു ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണി, പോർക്കളത്ത് രണ്ടുലക്ഷം ലിറ്റർ ശേഷിയുള്ള പമ്പ്ഹൗസ് എന്നിവയാണ് പദ്ധതിയിലുള്ളത്. 17,62,78,000 രൂപയാണ് ചെലവ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം കുടിവെള്ളപദ്ധതി നീളുന്നത് ചർച്ചയായതോടെ പുതിയ ഭരണസമിതി കാര്യക്ഷമമായ ഇടപെടലുകൾ നടത്തുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി കുടിവെള്ളം സംഭരിക്കാൻ ചന്ദ്രഗിരിപ്പുഴയിൽ അയറോട്ട് പാലപ്പുഴ രാമങ്കയത്താണ് തടയണ നിർമിച്ചിരിക്കുന്നത്. മൂന്ന് ഷട്ടറുകളോടുകൂടി ആധുനിക സംവിധാനങ്ങളോടെയുള്ള തടയണക്ക് 3.02 മീറ്റർ ഉയരവും 80 മീറ്റർ നീളവുമുണ്ട്. തടയണ പ്രദേശത്തുനിന്ന് ഒരു കിലോമീറ്റർ അകലത്തിലാണ് കൂറ്റൻ ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചത്. പ്രതിദിനം മൂന്ന് ദശലക്ഷം ലിറ്റർ ശുദ്ധീകരണ ശേഷിയുള്ള പ്ലാൻറാണിത്. പദ്ധതിക്കായി 103 കിലോമീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചു. ആദ്യഘട്ടത്തിൽ പൊതു ഇടങ്ങളിൽ 204 ടാപ്പുകളിലൂടെ വെള്ളമെത്തിക്കും. പൊതുസ്ഥാപനങ്ങൾ, അങ്കണവാടികൾ, ടൗണുകൾ, പട്ടികജാതി--പട്ടികവർഗ കോളനികൾ തുടങ്ങിയവക്കാണ് പ്രഥമ പരിഗണന. പൈപ്പ്ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ 90 മീറ്റർ ചുറ്റളവിലുള്ള കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ നൽകും. 'അരുവിക്കടുത്ത്തന്നെ കുടില് കെേട്ടണ്ടിവരും' കാഞ്ഞങ്ങാട്: ജനുവരി മുതല്‍ കുടിവെള്ളം കിട്ടാനില്ലെന്ന് ബാനം കാടംമൂല, ജ്യോതിഗിരി കോളനി നിവാസികൾ. വേനല്‍ തുടങ്ങിയപ്പോള്‍ കിലോമീറ്റര്‍ നടന്ന് വെള്ളമെത്തിച്ചു. ഇതും നിലച്ചാൽ അരുവിക്കടുത്തേക്ക് കുടില്‍ മാറ്റേണ്ടിവരുമെന്ന് കോളനിക്കാർ പറയുന്നു. കോളനിയില്‍ ഒരു കിണറുപോലുമില്ല. നീരൊഴുക്കില്‍ പൈപ്പിട്ടാണ് വെള്ളമെത്തിക്കുന്നത്. നീരൊഴുക്ക് വറ്റിയതോടെ മൂന്നുമാസമായി കോളനിയില്‍ ജലക്ഷാമമാണ്. വീട്ടുമുറ്റത്തെല്ലാം ടാപ്പുകൾ സ്ഥാപിച്ചു. പക്ഷേ, കുടിവെള്ളം സ്വപ്നം മാത്രമായി. ചെങ്കൽപാറ നിറഞ്ഞതും ജില്ലയിൽ ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം അനുഭവിക്കുന്നതുമായ പഞ്ചായത്തുകളിൽ ഒന്നാണ് കോടോം ബേളൂർ. 105 പട്ടികവർഗ കോളനികളിലടക്കം ജീവിക്കുന്ന 30,000ത്തോളം വരുന്ന ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വർഷങ്ങൾക്കുമുമ്പാണ് എൽ.ഐ.സിയുടെ സഹായത്തോടെ ജല അതോറിറ്റി കുടിവെള്ള പദ്ധതിക്ക് രൂപം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story