Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 11:06 AM IST Updated On
date_range 1 March 2018 11:06 AM ISTകലോത്സവവും ഹൈടെക്ക്
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാല കേലാത്സവവും ഹൈടെക്ക്. കണ്ണൂർ എൻജിനീയറിങ് കോളജ് വിദ്യാർഥികളാണ് കലോത്സവത്തിനായി പുതിയ മൊബൈൽ ആപ് വികസിപ്പിച്ചെടുത്തത്. മത്സരങ്ങൾ, അവ നടക്കുന്ന സമയം, വേദി, മത്സരഫലങ്ങൾ എന്നിവ വിദ്യാർഥികൾക്ക് ആപ്പിലൂടെ ലഭ്യമാകും. ഇതിനായി വിദ്യാർഥികൾക്ക് ക്യു.ആർ കോഡ് നൽകുന്നുെണ്ടന്ന് കലോത്സവം ടെക്നിക്കൽ ജോ. കൺവീനർ കെ. കാർത്തിക് പറഞ്ഞു. ഒാരോ ഇനത്തിലും മത്സരിക്കുന്നവർക്ക് അവരുടെ ഇനത്തിലെ ഫലങ്ങൾ, വേദി, സമയം എന്നിവ അവരുടെ ഫോണിലേക്ക് സന്ദേശം അയക്കാനുള്ള സംവിധാനവും കണ്ണൂർ എൻജിനീയറിങ് കോളജിലെ നള്ളിഫൈ ടെക്നിക് ഗ്രൂപ് ഒരുക്കിയ മൊബൈൽ ആപ്പിലുണ്ട്. ഇതിനുപുറമെ കലോത്സവം ഒാൺലൈൻ റേഡിയോയും ധ്വനി 98.5 എന്ന ഫ്രീക്വൻസിയിൽ റേഡിയോ പ്രക്ഷേപണത്തിെൻറ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒാൺലൈൻ റേഡിയോ ജില്ലയിൽ മുഴുവൻ ലഭിക്കും. ധ്വനി 98.5 റേഡിയോ പ്രക്ഷേപണം കലോത്സവ കാമ്പസിൽ മാത്രമേ ലഭിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story