Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകലോത്സവ നഗരിയിലും...

കലോത്സവ നഗരിയിലും മധുവിനോടുള്ള ​െഎക്യപ്പെടൽ

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാല കലോത്സവത്തിലെ ഉദ്ഘാടനവേദിയിലും മത്സര ഇനങ്ങളിലും അട്ടപ്പാടിയിൽ ആൾക്കൂട്ടത്തി​െൻറ മർദനത്തിനിരയായ കൊല്ലപ്പെട്ട മധുവിനോടുള്ള െഎക്യപ്പെടൽ. ഉദ്ഘാടകനായ യുവകഥാകൃത്ത് പി.വി. ഷാജികുമാർ മധു കൊല്ലപ്പെടാനുണ്ടായ സാഹചര്യവും അതിനെതിരായുണ്ടായ ശക്തമായ പ്രതിഷേധങ്ങളും ഉദ്ഘാടനപ്രസംഗത്തിൽ നിരത്തി. തുടർന്ന് ഇതേ വേദിയിൽ നടന്ന മലയാളം കവിതാലാപന മത്സരത്തിലും കറുത്തവ​െൻറയും കീഴാള​െൻറയും പ്രശ്നങ്ങൾ വിളിച്ചോതുന്ന വരികൾ ജീവൻവെച്ചു. കവിതകളിൽ നിറഞ്ഞുനിന്ന മധുവി​െൻറ സ്മരണക്ക് പൂക്കളമത്സരവും െഎക്യദാർഢ്യം പ്രകടിപ്പിക്കുന്നതായി. വിശന്നുവലഞ്ഞ് ഭക്ഷണം മോഷ്ടിക്കേണ്ടിവന്ന മധുവിനെ ആൾക്കൂട്ടം ഉടുമുണ്ടഴിച്ചു പിടിച്ചുകെട്ടിയ കാഴ്ചയാണ് രാജപുരം സ​െൻറ് പയസ് ടെൻത് കോളജിലെ വിദ്യാർഥികൾ പൂക്കളത്തിലൂടെ വരച്ചുകാട്ടിയത്. ഹരികൃഷ്ണൻ, ഗോപകുമാർ, അക്ഷയ് മനോജ് എന്നിവരായിരുന്നു പൂക്കളം ഒരുക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story