Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചിരട്ടയിൽ അടക്കപാകി...

ചിരട്ടയിൽ അടക്കപാകി മുളപ്പിച്ച് പ്ലാസ്​റ്റിക്കിനെതിരെ കണ്ണേട്ട​െൻറ യുദ്ധം

text_fields
bookmark_border
നീലേശ്വരം: പ്ലാസ്റ്റിക്കിനെതിരെ വ്യാപക പ്രചാരണം നടക്കുന്നുണ്ടെങ്കിലും അത് പ്രാവർത്തികമാക്കാനുള്ള മാർഗവുമായി മുന്നോട്ടുവരുന്നവർ കുറവാണ്. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമാവുകയാണ് പാലായിലെ കണ്ണൻ തത്ത്വക്കാരൻ. വീടിന് മുമ്പിലെ കൃഷിയിടത്തിൽ ചിരട്ടയിൽ അടക്കപാകി തൈ മുളപ്പിച്ച് പ്ലാസ്റ്റിക്കിനെതിരായ സന്ദേശം നൽകുകയാണ് ഈ കർഷകൻ. സർക്കാർ ഫാമിൽ നിന്ന് തെങ്ങിൻ തൈ, കവുങ്ങിൻ തൈ, പച്ചക്കറിവിത്തുകൾ തുടങ്ങിയവയെല്ലാം പ്ലാസ്റ്റിക് കവറുകളിലാണ് മുളപ്പിച്ച് വിതരണം ചെയ്യുന്നത്. ഈ പ്ലാസ്റ്റിക് കവറുകൾ കൃഷിയിടങ്ങളിൽ അടിഞ്ഞ് കൂടുകയാണ്. ഇതിനൊരു പ്രതിവിധിയായാണ് കണ്ണൻ ത​െൻറ പറമ്പിൽ 200ഓളം അടക്ക ചിരട്ടയിൽ മണ്ണുനിറച്ച് പാകി മുളപ്പിച്ചെടുത്തത്. പാലാ കൊഴുമ്മൽ ഭഗവതി ക്ഷേത്രത്തിലെ തത്ത്വക്കാരനായ ഇദ്ദേഹം മുളപ്പിച്ചെടുക്കുന്ന തൈകൾ സ്വന്തം ആവശ്യത്തിന് പുറമെ വിൽക്കുന്നുമുണ്ട്‌. കശുമാവ്, പ്ലാവ്, മാവ്, മറ്റ് നടീൽ വസ്തുക്കൾ മുതലായവ തെങ്ങി​െൻറ തൊണ്ടിൽ പാകി മുളപ്പിച്ച് പ്ലാസ്റ്റിക്കിനെ പാടേ ഒഴിവാക്കുന്നതിനുള്ള പരീക്ഷണത്തിനൊരുങ്ങുകയാണ് ഇപ്പോൾ. മറ്റുള്ളവരും ഈ രീതിയിൽ മുന്നോട്ടുവന്നാൽ കാർഷിക മേഖലയിൽ നിന്ന് പ്ലാസ്റ്റിക്കിനെ തുടച്ചുമാറ്റാൻ കഴിയുമെന്ന് ഈ കർഷകൻ പ്രതീക്ഷിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story