Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:32 AM IST Updated On
date_range 27 Jun 2018 11:32 AM ISTഅന്ത്യോദയ എക്‌സ്പ്രസ്: കാസര്‍കോട് സ്‌റ്റോപ് അനുവദിക്കണമെന്ന് ജില്ല പഞ്ചായത്ത്
text_fieldsbookmark_border
കാസർകോട്: കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് െട്രയിനിന് കാസര്‍കോട് സ്‌റ്റോപ് അനുവദിക്കണമെന്ന് ജില്ല പഞ്ചായത്ത്് ഭരണസമിതി ഒറ്റക്കെട്ടായി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. സാധാരണക്കാരന് നിസാര ചെലവില്‍ യാത്രചെയ്യാന്‍ കഴിയുന്ന അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സ്‌റ്റോപ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ജില്ല ആസ്ഥാനത്ത് സ്‌റ്റോപ് അനുവദിക്കണമെന്ന ചട്ടം നിലനില്‍ക്കെയാണ് ഈ അവഗണനയെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലയിലെ സാധാരണക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റേഷനില്‍ സ്‌റ്റോപ് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോടും റെയില്‍വേ ബോര്‍ഡിനോടും ആവശ്യപ്പെടാന്‍ ജില്ല പഞ്ചായത്ത് ഭരണസമിതി യോഗം ഐകകണ്‌േഠ്യന തീരുമാനിച്ചു. ഈ വിഷയം ഉന്നയിച്ച് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി അവതരിപ്പിച്ച പ്രമേയം ഭരണസമിതി യോഗം അംഗീകരിച്ചു. ജില്ല പഞ്ചായത്ത് ആസൂത്രണംചെയ്യുന്ന പദ്ധതികളിൽ മെല്ലെപ്പോക്കെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ആക്ഷേപം ഉന്നയിച്ചു. ഉദ്യോഗസ്ഥരുടെ നിലപാടുകളാണ് പ്രധാന കാരണം. അവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കാനാകുന്നില്ല. ലൈഫ് മിഷന്‍ പദ്ധതികൾപോലും ഇഴഞ്ഞുനീങ്ങുകയാണെന്ന് സി.പി.എമ്മിലെ വി.പി.പി. മുസ്തഫ, ഇ. പത്മാവതി എന്നിവർ പറഞ്ഞു. റോഡ് പ്രവൃത്തികൾ ഇഴയുകയാണ്. നാറ്റ്പാക്കിെൻറ നടപടിമൂലമാണ് റോഡ് പ്രവൃത്തി വൈകുന്നതെന്നും സ്‌കൂള്‍ അറ്റകുറ്റപ്രവൃത്തി നടക്കാത്തതിന് കാരണം സ്‌കൂളുകള്‍ സന്ദര്‍ശിച്ച് അറ്റകുറ്റപ്പണി തീരുമാനിക്കാമെന്ന സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനം വൈകുന്നതുമൂലമാണെന്നും പ്രസിഡൻറ് എ.ജി.സി. ബഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story