Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2018 12:05 PM IST Updated On
date_range 26 Jun 2018 12:05 PM ISTപഴയങ്ങാടി ജ്വല്ലറി കവർച്ച: പ്രതികളുടെ സമ്പാദ്യം അന്വേഷിക്കുന്നു
text_fieldsbookmark_border
പഴയങ്ങാടി: അൽഫത്തീബി ജ്വല്ലറി കവർച്ചയിൽ അറസ്റ്റ് ചെയ്ത പ്രതികളായ എ.പി. റഫീഖ്, കെ.വി. നൗഷാദ് എന്നിവരുടെ സ്വത്തുക്കൾ, ഇതരസമ്പാദ്യങ്ങൾ എന്നിവയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം വാർത്തസമ്മേളനത്തിൽ പറഞ്ഞു. അൽഫത്തീബി ജ്വല്ലറിയിലടക്കം 10 സ്ഥലങ്ങളിൽനിന്നായി പ്രതികൾ 584 പവൻ സ്വർണവും 10.5 ലക്ഷം രൂപയും സ്കൂട്ടറും എൽ.സി.ഡി ടി.വികളും മറ്റു വീട്ടുസാധനങ്ങളും കവർന്നതായി അദ്ദേഹം പറഞ്ഞു. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ മാട്ടൂൽ, മാടായി പഞ്ചായത്തുകളിലായി എട്ടു കവർച്ചകളും മൊട്ടാമ്പ്രത്തെ അൽ ബദർ ജ്വല്ലറിയിലെ വിഫലമായ കവർച്ചശ്രമവുമാണ് പ്രതികൾ കൂട്ടായി ആസൂത്രണംചെയ്ത് നടത്തിയത്. മങ്കരയിലെ വീട്ടിൽനിന്ന് 21 പവൻ സ്വർണാഭരണവും 30,000 രൂപയും കവർന്ന കേസിലെ പ്രതി റഫീഖാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റഫീഖിെൻറ ചപ്പാരപ്പടവ് സ്വദേശിനിയായ ഭാര്യയുടെ ബന്ധുവീട്ടിൽനിന്നാണ് ഈ കവർച്ച നടത്തിയത്. റഫീഖിനെതിരെ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ ഒരു പോക്സോ കേസും നിലവിലുണ്ട്. അൽഫത്തീബി ജ്വല്ലറിയിൽനിന്ന് ജൂൺ എട്ടിന് ഉച്ചക്ക് കവർന്ന 2.8 കിലോ സ്വർണം പൂർണമായും രണ്ടു ലക്ഷം രൂപയിൽ 1.5 ലക്ഷം രൂപയും പ്രതികളിൽനിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. 78 നക്ലസുകൾ, 118 ചെയിനുകൾ, 99 ബ്രേസ്ലെറ്റുകൾ, 28 വളകൾ, സ്റ്റഡുകൾ, റിങ്ങുകൾ എന്നിവയാണ് കണ്ടെടുത്തത്. സ്വർണം റഫീഖിെൻറ വീടിെൻറ തട്ടിൻപുറത്തുനിന്നും നൗഷാദിെൻറ മാട്ടൂലിലെ ഭാര്യവീടിെൻറ അടുക്കളഭാഗത്ത് മലിനജലം ഒഴുക്കിവിടുന്ന സ്ഥലത്ത് പ്ലാസ്റ്റിക് സഞ്ചിയിൽ ഒന്നരമീറ്റർ ആഴത്തിൽ കുഴിച്ചിട്ടനിലയിലുമാണ് കണ്ടെടുത്തത്. മാസങ്ങൾക്ക് മുമ്പേ ആസൂത്രണംചെയ്ത് നടപ്പാക്കിയതാണ് പഴയങ്ങാടി ജ്വല്ലറിയിലെ കവർച്ചയെന്ന് പൊലീസ് പറഞ്ഞു. 2103 മുതൽ നടത്തിയ കവർച്ചകളിലൊന്നും പിടിക്കപ്പെടാതെപോയതാണ് പ്രതികൾക്ക് ജ്വല്ലറി കവർച്ചക്ക് േപ്രരകമായത്. റഫീഖിെൻറ സ്വന്തംപേരിൽ 18 സെൻറ് സ്ഥലവും ഒരു കാറും ഭാര്യയുടെ പേരിൽ 13 സെൻറ് സ്ഥലവും സമ്പാദിച്ചിട്ടുണ്ട്. 2017ൽ നൗഷാദ് സ്വന്തമായി വീടും നിർമിച്ചതായി കണ്ടെത്തി. ഈ സമ്പാദ്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ആവശ്യമായാൽ ഇവ കണ്ടുകെട്ടുന്നതിനായുള്ള നടപടികളടക്കം കൈക്കൊള്ളുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥർക്ക് റിവാർഡ് നൽകുമെന്നും ഉദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ റിവാർഡിനായി ശിപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിെൻറ നേതൃത്വത്തിൽ പഴയങ്ങാടി പൊലീസ് സബ് ഇൻസ്പെകടർ പി.എ. ബിനുമോഹൻ, എസ്.ഐ എൻ. ദിജേഷ്, എ.എസ്.ഐമാരായ കെ.വി. ദിനേശൻ, ജെയ്മോൻ ജോർജ്, എം. കുഞ്ഞിരാമൻ, വിജിതാസനൻ, സീനിയർ സിവിൽ ഓഫിസർമാരായ എം.പി. നികേഷ്, എ.ജി. അബ്ദുൽ റൗഫ്, കെ.വി. മനോജൻ, കെ.വി. രമേശൻ, കെ.വി. സുവർണൻ, ഇ.എഫ്. ഷാജൻ, കെ. സത്യൻ, സിവിൽ പൊലീസ് ഓഫിസർമാരായ പി.എ. ജാബിർ, സജീവ് കീനേരി, റോജിത് വർഗീസ്, സുരേഷ് കക്കറ, വി.യു. സിറാജ്, ഷറഫുദ്ദീൻ എന്നിവരും സ്പെഷൽ ബ്രാഞ്ചിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.വി. ഉണ്ണികൃഷ്ണൻ, ൈക്രം സ്ക്വഡിലെ എ.എസ്.ഐമാരായ കെ. രാജീവൻ, റാഫി അഹമ്മദ്, ടി.വി. മഹിജൻ, പി.വി. അനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ. സുഭാഷ്, സി. അജിത്, കെ.പി. സുജിത്, പി.സി. മിഥുൻ, സി.പി. മഹേഷും അടങ്ങുന്നതായിരുന്നു അന്വേഷണസംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story