Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടുംബസംഗമം

കുടുംബസംഗമം

text_fields
bookmark_border
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്‌ലാം കെട്ടിടസമുച്ചയം ഉദ്ഘാടനത്തിന് മുന്നോടിയായി നടത്തി. മാനേജ്‌മ​െൻറ് പരിശീലകൻ റാഷിദ് ഗസാലി പ്രഭാഷണം നടത്തി. വീടിനകത്തെങ്കിലും മൊബൈൽ ഫോൺ ഒഴിവാക്കി കുടുംബാംഗങ്ങൾ തമ്മിൽ സംസാരിക്കണം. രക്ഷിതാക്കളും മക്കളും മൊബൈലിൽ ആശയവിനിമയം നടത്തുന്ന സാഹചര്യം ഭീതിദമാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും നേർക്കുനേർ സംസാരിക്കാൻ ശ്രമിക്കണം. കണ്ണീർ സീരിയലുകൾ കണ്ട് സങ്കടപ്പെടുന്നവർക്ക് സ്വന്തം മാതാപിതാക്കളുടെ തേങ്ങൽ കാണാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇളംബച്ചി ഫായിക്ക ഇൻഡോർ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന കെ.എം.സി.സി അഖിലേന്ത്യ പ്രസിഡൻറ് എം.കെ. നൗഷാദ് ഉദ്ഘാടനംചെയ്തു. എം. അഷ്‌റഫ് ഹാജി അധ്യക്ഷതവഹിച്ചു. ഹാഫിസ് റാഹിൽ ബീരിച്ചേരി ഖിറാഅത്ത് നടത്തി. ഡോ. അമീർ, മാപ്പിളപ്പാട്ട് ഗായകൻ അസീസ് തായിനേരി, കെ.വി.പി. സുലൈമാൻ, എൻ.എ. മജീദ്, ടി. മുഹമ്മദ് ബഷീർ, എം.ബി. ഷറഫുദ്ദീൻ, സി.കെ. ഷാജഹാൻ, യു.പി. മുഹമ്മദ് കുഞ്ഞി ഹാജി, എൻ. ശാഹുൽ ഹമീദ്, എ.ജി.സി. അബ്ദുൽ അസീസ്, വി.പി.യു. അഷ്‌റഫ്, വി.പി. മുത്തലിബ്, എ.പി. അബ്ദുറസാഖ്, എം. മുഹമ്മദ് മുനവ്വർ എന്നിവർ സംസാരിച്ചു. മുനവ്വിർ വിദ്യാഭ്യാസ സമുച്ചയ നിർമാണത്തിനുള്ള കുവൈത്ത് കമ്മിറ്റിയുടെ ഫണ്ട് പി.പി. ഇബ്രാഹിം, ടി.പി. കുഞ്ഞബ്ദുല്ല ഹാജിക്ക് കൈമാറി. വി.പി.പി. അബ്ദുറഹീം ഹാജി, ബഷീർ കുന്നുമ്മൽ, അഡ്വ. എം.ടി.പി. കരീം എന്നിവർ അതിഥികളെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾക്ക് ഹക്കീം മാടക്കാൽ, ബഷീർ എടാട്ട് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story