Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2018 11:08 AM IST Updated On
date_range 24 Jun 2018 11:08 AM ISTഒാവർസിയറെ സസ്പെൻഡ്ചെയ്ത നടപടി റദ്ദാക്കി
text_fieldsbookmark_border
കാസർകോട്: നഗരസഭ ഒാവർസിയർ സി.എസ്. അജിതെയ സസ്പെൻഡ് ചെയ്ത നടപടി തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ റദ്ദാക്കി. അജിത ശനിയാഴ്ച വീണ്ടും ജോലിക്ക് ഹാജരായി. നഗരസഭയിലെ ബി.പി.എൽ ഭവന നിർമാണത്തിലെ കൃത്യവിലോപവുമായി ബന്ധപ്പെട്ട് നഗരസഭയുടെ ജൂൺ 19ന് ചേർന്ന യോഗം അജിതയെ ഏകകണ്ഠമായ തീരുമാനപ്രകാരം സസ്പെൻഡ് ചെയ്യുകയായിരുന്നുവെന്നാണ് നഗരസഭ സെക്രട്ടറി ചീഫ് എൻജിനീയർക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, നഗരസഭയിലെ സി.പി.എം അംഗം കെ. ദിനേശൻ നൽകിയ കത്തിൽ ഏകകണ്ഠമല്ല സസ്പെൻഷൻ നടപടിയെന്ന് പറഞ്ഞിരിക്കുന്നതായി സസ്പെൻഷൻ നടപടി റദ്ദാക്കിക്കൊണ്ടുള്ള ചീഫ് എൻജിനീയറുടെ ഉത്തരവിൽ പറഞ്ഞു. അജിതക്കെതിരെയുള്ള കൃത്യവിലോപം ആരോപണത്തിൽ കഴമ്പില്ലെന്ന് ദിനേശൻ കത്തിൽ ചൂണ്ടിക്കാണിച്ചതായും ഉത്തരവിൽ പറഞ്ഞു. പ്രാഥമിക പരിശോധനയിൽ പ്രസ്തുത സസ്പെൻഷൻ നടപടി ഉചിതമല്ലയെന്നും ആരോപണവിധേയയായ അജിതയുടെ വിശദീകരണം കേൾക്കാതെയുള്ള നഗരസഭ സെക്രട്ടറി ഏകപക്ഷീയമാണെന്നും ബോധ്യപ്പെട്ടതിനാലാണ് സർവിസിൽനിന്ന് സസ്പെൻഡ്ചെയ്ത നടപടി റദ്ദാക്കുന്നതെന്ന് ഉത്തരവിൽ പറഞ്ഞു. അജിതയെ സസ്പെൻഡ്ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് മുനിസിപ്പൽ ജീവനക്കാരുടെ സംഘടനയും പ്രതിഷേധിച്ചിരുന്നു. സസ്പെൻഡ്ചെയ്ത തീരുമാനം മിനിറ്റ്സിൽ രേഖപ്പെടുത്തിയത് എങ്ങനെയെന്നതുൾെപ്പടെയുള്ള കാര്യങ്ങൾ അറിയുന്നതിന് മിനിറ്റ്സിെൻറ പകർപ്പ് ആവശ്യപ്പെട്ടപ്പോൾ നഗരസഭ നിഷേധിച്ചിരുന്നു. തുടർന്ന് സി.പി.എം പ്രവർത്തകർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ച് പകർപ്പ് വാങ്ങി. തുടർന്നാണ് ചീഫ് എൻജിനീയർക്ക് ദിനേശൻ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story