Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:17 AM IST Updated On
date_range 23 Jun 2018 11:17 AM ISTകർണാടകയിൽ ഹജ്ജ് അപേക്ഷകർ 18,000; കേന്ദ്ര േക്വാട്ട 6624 ആദ്യവിമാനം ജൂലൈ 21ന്
text_fieldsbookmark_border
മംഗളൂരു: കർണാടകയിൽ ഈ വർഷം ഹജ്ജ് തീർഥാടനത്തിന് 18,000 അപേക്ഷകൾ ലഭിച്ചതായി വകുപ്പ് മന്ത്രി ബി.സെഡ്. സമീർ അഹ്മദ് ഖാൻ പറഞ്ഞു. കേന്ദ്രം അനുവദിച്ച േക്വാട്ടയനുസരിച്ച് 6624 തീർഥാടകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. തീർഥാടകർക്കായി 18 വിമാനങ്ങൾ സർവിസ് നടത്തും. മംഗളൂരു മേഖലയിൽനിന്നുള്ളവർക്കുള്ള മൂന്നു വിമാനങ്ങളിൽ ആദ്യത്തേത് അടുത്തമാസം 21ന് പുറപ്പെടും. ബംഗളൂരുവിൽനിന്ന് ആഗസ്റ്റ് ഒന്നിനും 15നുമിടയിൽ 15 വിമാനങ്ങൾ സർവിസ് നടത്തും. ഹജ്ജ് വിമാനയാത്ര ഉദ്ഘാടനം ജൂലൈ 31ന് ബംഗളൂരു തിരുമനഹള്ളി ഹജ്ജ് ഭവനിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നിർവഹിക്കും. കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story